മൂന്നുവര്‍ഷത്തിനിടെ ടിക്കറ്റ് റദ്ദാക്കലിലൂടെ റെയില്‍വേക്ക്‌ കിട്ടിയത് 9000 കോടി രൂപ

രാജസ്ഥാന്‍: 2017 ജനുവരി ഒന്നുമുതല്‍ 2020 ജനുവരി 31 വരെയുള്ള കണക്കുകള്‍ പ്രകാരംമൂന്നുവര്‍ഷത്തിനിടെ റെയില്‍വേക്ക്‌ കിട്ടിയത് 9019 കോടി രൂപ. യാത്രാടിക്കറ്റ് റദ്ദാക്കുന്നതിലൂടെയും വെയ്റ്റിംഗ് ലിസ്റിലുള്ളവര്‍ ടിക്കറ്റ് റദ്ദാക്കാത്തതിലൂടെയുംമാത്രമാണ് റെയില്‍വേക്ക് എത്രയും വലിയ വരുമാനം ലഭിച്ചത്. കാത്തിരിപ്പുപട്ടികയിലുള്ള ടിക്കറ്റുകള്‍ റദ്ദാക്കാത്ത ഒമ്ബതരക്കോടി യാത്രക്കാരാണുണ്ടായിരുന്നത്. ഈയിനത്തില്‍ 4335 കോടി രൂപ ലഭിച്ചു. റിസര്‍വ് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കിയ വകയില്‍ 4,684 കോടി രൂപയും കിട്ടി. റദ്ദാക്കിയതിലേറെയും സ്ളീപ്പര്‍, തേഡ് എ.സി. ടിക്കറ്റുകളാണ്. രാജസ്ഥാനിലെ കോട്ട സ്വദേശി സുജിത് സ്വാമിയുടെ […]

Continue reading


ഡല്‍ഹിയിലെ മദ്യശാല കൊള്ളയടിച്ചു; നഷ്ടമായത് 80 ലക്ഷം രൂപ വിലമതിക്കുന്ന മദ്യം

ന്യൂഡല്‍ഹി: മദ്യശാല കൊള്ളയടിച്ച്‌ കലാപകാരികള്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ചാന്ദ്ബാഗിലെ മദ്യശാലയാണ് കലാപകാരികള്‍ ഇന്നലെ വൈകിട്ട് കൊള്ളയടിച്ചത്. 75-80 ലക്ഷം രൂപ വിലമതിക്കുന്ന വൈനും ബിയറുമാണ് നഷ്ടപ്പെട്ടെന്ന് മദ്യശാല മാനേജര്‍ രാജ് കുമാര്‍ പറഞ്ഞു. കടയിലെ സ്‌കാനറുകള്‍, എല്‍ഇഡി ടിവി, ഫ്രിഡ്ജുകള്‍, ഇലക്‌ട്രിക് ഉപകരണങ്ങള്‍ എന്നിവയും അക്രമികള്‍ തല്ലിത്തകര്‍ത്തു. ഇതിനിടെ പൊലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പടുത്തി. ഡല്‍ഹിയില്‍ രണ്ടു ദിവസമായി തുടരുന്ന വര്‍ഗീയ കലാപത്തില്‍ ഇതുവരെ 14 പേരാണ് കൊല്ലപ്പെട്ടത്. നിരവധി കടകളും വീടുകളും ഷോറൂമുകളും […]

Continue reading


30 കോടി വേള്‍ഡ് വൈഡ് കളക്ഷനുമായി അയ്യപ്പനും കോശിയും മുന്നേറുന്നു

അനാര്‍ക്കലിക്ക് ശേഷം സച്ചി തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മൂന്നാഴ്ച കൊണ്ട് 30 കോടി വേള്‍ഡ് വൈഡ് കളക്ഷനുമായി തീയറ്ററുകള്‍ കീഴടക്കി മുന്നേറുന്നു. അട്ടപ്പാടിയിലെ പോലീസ് സ്റ്റേഷനിലെ എസ്.ഐ കഥാപാത്രമായ അയ്യപ്പന്‍ നായരെയാണ് ബിജുമേനോന്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് ചെയ്യുന്ന കട്ടപ്പനക്കാരനായ കോശി പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനുശേഷം ഹവീല്‍ദാര്‍ റാങ്കില്‍ വിരമിച്ച ഒരാളും. ഇവര്‍ തമ്മിലുണ്ടാകുന്ന നിയമപ്രശ്നമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗോള്‍ഡ് കോയിന്‍ മോഷന്‍ […]

Continue reading


ഡല്‍ഹിയിലെ സംഘര്‍ഷം; മുഖ്യമന്ത്രി കേജ്‌രിവാള്‍ ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്ന പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഉന്നതതല യോഗം വിളിച്ചു. സംഘര്‍ഷ മേഖലകളിലെ എംഎല്‍എമാരും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് അറിയിച്ചു. അതിനിടെ, പൊലീസിന് നേരെ കഴിഞ്ഞ ദിവസം വെടിയുതിര്‍ത്ത ജാഫറാബാദ് സ്വദേശി ഷാരൂഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഒരു പൊലീസ് ഉദ്യോഗസ്ഥനും നാലു നാട്ടുകാരുമാണ് […]

Continue reading


ലിപ്‌ലോക്ക് ഉണ്ടോ? എന്നാല്‍ താന്‍ അഭിനയിക്കാന്‍ ഇല്ലെന്ന് നടി റേബ! രസകരമായ സംഭവത്തെ കുറിച്ച്‌ ടൊവിനോ

അഭിനയിക്കുന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ നിരവധി താരങ്ങളാണ് കേരളത്തിലുള്ള്. റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയരായി പിന്നീട് സിനിമയിലേക്ക് എത്തിയവരും അക്കൂട്ടത്തിലുണ്ട്. നടി റേബ മോണിക്കയെ കുറിച്ച്‌ പറയുമ്ബോള്‍ ഈ ഉദ്ദാഹരണമാണ് പറയാന്‍ കഴിയുക. മിടുക്കി എന്ന റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടാണ് റേബ മോണിക്ക സിനിമയിലേക്ക് എത്തുന്നത്. പൈപ്പിന്‍ ചോട്ടിലെ പ്രണയം എന്ന സിനിമയിലൂടെ മലയാളത്തിലും നായികയായി അരങ്ങേറ്റം നടത്തി. തമിഴിലടക്കം അഭിനയിച്ചിട്ടുള്ള റേബ പുതിയതായി ടൊവിനോ നായകനായിട്ടെത്തുന്ന സിനിമയിലും അഭിനയിക്കുന്നുണ്ട്. ഫോറന്‍സിക് […]

Continue reading


രഘുവും സുജോയും അലക്‌സാന്‍ഡ്രയും ബിഗ് ഹൗസിന് അകത്ത്! എലീനയും ദയയുമെവിടെയെന്ന് ആരാധകര്‍!

ബിഗ് ബോസ് സീസണ്‍ 2നെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി അസുഖം ബാധിച്ചായിരുന്നു ഇത്തവണ കൂടുതല്‍ പേരും പുറത്തേക്ക് പോയത്. ഇവരുട തിരിച്ചുവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. മത്സരം മുറുകി വരുന്നതിനിടയിലായിരുന്നു ഇവര്‍ പുറത്തേക്ക് പോയത്. ആര്‍ ജെ രഘുവായിരുന്നു ആദ്യം പുറത്തേക്ക് പോയത്. പിന്നാലെയായി രേഷ്മ, അലക്‌സാന്‍ഡ്ര , സുജോ മാത്യു എന്നിവരും പോവുകയായിരുന്നു. അസുഖം പകരാന്‍ സാധ്യതയുള്ളതിനാലാണ് ഇവരെ മാറ്റിത്താമസിപ്പിക്കുന്നതെന്നും ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു. വിദഗദ്ധ ചികിത്സ ആവശ്യമായി വന്നതോടെയാണ് […]

Continue reading


ഭാരതത്തിലേക്കു വന്നുകൊണ്ടിരിക്കുകയാണ്, കുറച്ചു നേരത്തിനകം കാണാം; ഹിന്ദിയില്‍ ട്വീറ്റ് ചെയ്ത് ട്രംപ്

ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനം തുടങ്ങുന്നതിനു തൊട്ടുമുമ്ബായി ഹിന്ദിയില്‍ ട്വീറ്റ് ചെയ്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഭാരതത്തിലേക്കു വന്നുകൊണ്ടിരിക്കുകയാണ്, കുറച്ചു മണിക്കൂറുകള്‍ക്കകം കാണാം എന്നാണ് ട്രംപ് മാര്‍ഗമധ്യേ ട്വീറ്റ് ചെയ്തത്. ഇന്ത്യന്‍ സമയം രാവിലെ 11.40നാകും ട്രംപ് അഹമ്മദാബാദില്‍ വിമാനമിറങ്ങുക. ട്രംപ് പങ്കെടുക്കുന്ന നമസ്‌തേ ട്രംപ് പരിപാടിയില്‍ ഒരുലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കും. ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ പരിപാടിയാണ് തനിക്കായി ഒരുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞെന്ന് […]

Continue reading


തക്കാളിയിലെ വെള്ള നിറം: കാരണം ഹോര്‍മോണ്‍ അല്ല

മസ്​കത്ത്​: ചില തക്കാളികള്‍ മുറിക്കു​േമ്ബാള്‍ ഉള്ളില്‍ കാണുന്ന വെള്ളനിറം ഹോര്‍മോണ്‍ പ്രയോഗംമൂലമാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ വാസ്​തവവിരുദ്ധമാണെന്ന്​ കാര്‍ഷിക^ഫിഷറീസ്​ മന്ത്രാലയം അറിയിച്ചു. ഇത്തരം തക്കാളികള്‍ ഉപയോഗിക്കുന്നത്​ ആരോഗ്യത്തിന്​ ഹാനികരമാണെന്ന രീതിയിലുള്ള സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണ്​ മന്ത്രാലയത്തി​​െന്‍റ അറിയിപ്പ്​. അന്തരീക്ഷ താപനിലയി​ല​ുണ്ടാകുന്ന വ്യത്യാസമാണ്​ ഇത്തരത്തിലുള്ള നിറംമാറ്റത്തിന്​ കാരണം. അല്ലാതെ ഇതിന്​ ഹോര്‍മോണുകളുമായോ കീടനാശിനികളുമായോ ഒരു ബന്ധവുമില്ലെന്നും മന്ത്രാലയം വക്​താവ്​ അറിയിച്ചു. ഇത്തരം തക്കാളികള്‍ ഭക്ഷ്യയോഗ്യമാണ്​. ഇവ ഉപയോഗിക്കുന്നതുകൊണ്ട്​ ആരോഗ്യ പ്രശ്​നങ്ങളുമുണ്ടാകില്ല. വേണമെങ്കില്‍ നല്ല വെള്ളനിറത്തിലുള്ള ഭാഗങ്ങള്‍ മുറിച്ചുനീക്കി ഉപയോഗിക്കുകയും ചെയ്യാം. […]

Continue reading


പഠനം രാവിലെ എട്ടുമുതല്‍ ഒന്നുവരെ; കോളേജുകളില്‍ സമയമാറ്റം പരിഗണനയില്‍

തിരുവനന്തപുരം : കോളേജിലെ അധ്യയനസമയം രാവിലെ എട്ടുമുതല്‍ ഒരുമണിവരെയാക്കുന്നകാര്യം പരിഗണനയിലാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍. ഇപ്പോള്‍ പത്തുമുതല്‍ നാലുവരെയാണ് ക്ലാസുകള്‍. ഈ അഞ്ചുമണിക്കൂര്‍തന്നെ പുതിയ സമയക്രമത്തില്‍ ലഭിക്കും. ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച ഉന്നതവിദ്യാഭ്യാസ സെമിനാറിലാണ് മന്ത്രി ഇതറിയിച്ചത്. മുമ്ബ് കോളേജുകളിലേക്കുള്ള ദൂരക്കൂടുതലും വേണ്ടത്ര യാത്രാസൗകര്യമില്ലാത്തതും മറ്റുമായിരുന്നു പത്തുമുതല്‍ ക്ലാസ് തുടങ്ങാനുള്ള കാരണം. ഇന്നിപ്പോള്‍ ആ പ്രശ്നങ്ങളില്ല. വിദേശ സര്‍വകലാശാലകളിലും കോളേജുകളിലും രാവിലെ ഏഴിനോ എട്ടിനോ ക്ലാസ് തുടങ്ങും. കൂടുതല്‍ പഠനസമയം ലഭിക്കാനും ഇതാണ് നല്ലത്. മുമ്ബ് പ്രീഡിഗ്രിക്ക് […]

Continue reading


അനധികൃത സ്വത്ത് സമ്ബാദനക്കേസ്; ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്ബാദനക്കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.എസ്. ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ശിവകുമാറിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിരുന്നു. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് കഴിഞ്ഞ ദിവസം എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരിക്കെ, അധികാരദുര്‍വിനിയോഗം നടത്തി ബന്ധുക്കളുടെയും ചില സുഹൃത്തുക്കളുടെയും പേരില്‍ സ്വത്ത് സമ്ബാദിച്ചുവെന്നാണ് ശിവകുമാറിനെതിയുള്ള പരാതി. കേസില്‍ ശിവകുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന എം. രാജേന്ദ്രന്‍, ഷൈജു ഹരന്‍, എന്‍.എസ്. ഹരികുമാര്‍ എന്നിവരും പ്രതികളാണ്. മന്ത്രിയായിരുന്നപ്പോള്‍ ശിവകുമാര്‍ തിരുവനന്തപുരത്തും […]

Continue reading