വിദ്യാര്‍ഥിനികള്‍ തമ്മില്‍ തര്‍ക്കം, സുഹൃത്തുക്കളെ കൂട്ടി വീട് ആക്രമിച്ചു, തടയാനെത്തിയ അയല്‍വാസിക്ക് കുത്തേറ്റു

കടത്തുരുത്തി: പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആണ്‍സുഹൃത്തുക്കള്‍ കൂടി ഇടപെട്ടതോടെ ഉണ്ടായ സംഘര്‍ഷത്തില്‍ അമ്ബത്തഞ്ചുകാരന് കുത്തേറ്റു. കടുത്തുരുത്തിയിലാണ് സംഭവം. വിദ്യാര്‍ത്ഥിനികള്‍ തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം കാണാന്‍ ഇവരില്‍ ഒരാള്‍ തന്റെ സുഹൃത്തിനെയും അയാളുടെ സുഹൃത്തുക്കളെയും വിളിച്ചുവരുത്തിയതോടെയാണ് തര്‍ക്കം അക്രമത്തിലേക്ക് എത്തിയത്. സഹപാഠിയുടെ വീട് ആക്രമിക്കാന്‍ ശ്രമിച്ചതാണ് പ്രശ്നത്തിന് ഇടയാക്കിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. മങ്ങാട് സ്വദേശിനിയും ഞീഴൂര്‍ തിരുവാമ്ബാടി സ്വദേശിനിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇതിന് പിന്നാലെ തിരുവാമ്ബാടി സ്വദേശിനി കുറിച്ചി സ്വദേശികളായ ആണ്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തി തര്‍ക്കമുണ്ടായ […]

Continue reading


ഉദ്യോഗാര്‍ഥികളെ മുഖ്യമന്ത്രി ശത്രുക്കളായി കാണരുത്; പിന്‍വാതില്‍ നിയമനത്തിനാണ്​ കളമൊരുക്കുന്നതെന്ന്​ പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സമരം ചെയ്​ത പി.എസ്.സി ഉദ്യോഗാര്‍ഥികളെ ശത്രുക്കളായി കാണാതെ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടാന്‍ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. പുതിയ ലിസ്റ്റിനുള്ള പരീക്ഷ പോലും നടത്താത്ത സാഹചര്യത്തില്‍ നിലവിലുള്ള ലിസ്റ്റിന്‍റെ കാലാവധി നീട്ടാതിരിക്കുന്നത്​ പിന്‍വാതില്‍ നിയമനത്തിന്​ കളമൊരുക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് സമരം ചെയ്തതുകൊണ്ട് ഉദ്യോഗാര്‍ഥികളോട് ശത്രുതാ മനോഭാവത്തോടെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്ന്​ സതീശന്‍ പറഞ്ഞു. ശത്രുക്കളെ പോലെയല്ല, മക്കളെ പോലെയാണ് അവരെ കാണേണ്ടത്. അടിയന്തിര പ്രമേയത്തിലൂടെ പ്രതിപക്ഷം പി.എസ്.സിയുടെ […]

Continue reading


ശ്രീരാമകൃഷ്​ണന്​ കോവിഡ്​ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സ്​പീക്കര്‍ പി. ശ്രീരാമകൃഷ്​ണന്​ കോവിഡ്​ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലാണുള്ള​െതന്നും അടുത്ത ദിവസങ്ങളില്‍ ഫസമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്നും ​ശ്രീരാമകൃഷ്​ണന്‍ ഫേസ്​ബുക്കിലൂടെ പ്രതികരിച്ചു. ഡോളര്‍ കടത്ത്​ കേസില്‍ ചോദ്യം ചെയ്തതിന് പിന്നാലെ സ്പീക്കര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിക്കുന്നത്​. ഇന്ന്​ സ്​പീക്കര്‍ താമസിക്കുന്ന തിരുവനന്തപുരം ചാക്കയിലെ ഫ്ലാറ്റില്‍ കസ്റ്റംസ്​ പരിശോധന നടത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയില്‍ പരാമര്‍ശിക്കുന്ന ഫ്ലാറ്റാണിത്. ഈ ഫ്ളാറ്റില്‍ വെച്ച്‌ സ്പീക്കര്‍ പണം കൈമാറിയെന്നാണ് സ്വപ്ന മൊഴി നല്‍കിയത്. നേരത്തെ, സ്​പീക്കറുടെ […]

Continue reading


കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു

തിരുവനന്തപുരം : കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചു. തിങ്കളാഴ്ച ഇടുക്കി ജില്ലയിലും, ബുധനാഴ്ച ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും […]

Continue reading


രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; 1. 26 ലക്ഷം പുതിയ രോഗികള്‍; നിയന്ത്രണം കടുപ്പിച്ച്‌ വിവിധ സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ 59,258 പേര്‍ രോഗമുക്തി നേടി. 685 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആകെ മരണം 1,66,862 ആയി. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,29,28,574 ആയി ഉയര്‍ന്നു. ഇതുവരെ 1,18,51,393 പേര്‍ രോഗമുക്തി നേടി. നിലവില്‍ 9,10,319 പേരാണ് ചികിത്സയിലുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ […]

Continue reading


കൂട്ടകോപ്പിയടി; കോപ്പിയടിക്കായി ഓരോ വിഷയങ്ങള്‍ക്കും പ്രത്യേക വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍, കൂടുതല്‍ കണ്ടെത്തലുകള്‍ പുറത്ത്

സാങ്കേതിക സര്‍വകലാശാലയിലെ കൂട്ടകോപ്പിയടിയെ കുറിച്ച്‌ കൂടുതല്‍ കണ്ടെത്തലുകളുമായി സര്‍വകലാശാല അധികൃതര്‍ രംഗത്ത്. 28 മൊബൈല്‍ ഫോണുകളാണ് നാല് കോളജുകളില്‍ നിന്ന് പിടിച്ചെടുത്തത്. കോപ്പിയടി, ഓരോ വിഷയങ്ങള്‍ക്കും പ്രത്യേക വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളും, സബ് ഗ്രൂപ്പുകളും ഉണ്ടാക്കിയായിരുന്നു. സര്‍വകലാശാല അധികൃതര്‍ ക്രമക്കേട് നടന്ന കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം നടന്നത് മുന്‍പ് റദ്ദാക്കിയ മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷയാണ്. കൂട്ടകോപ്പിയടി നടന്നത് ഈ പരീക്ഷയിലാണ് അഞ്ച് വിവിധ ജില്ലകളിലായി.നടപടി, പരീക്ഷ റദ്ദ് ചെയ്യുന്നതിനായി […]

Continue reading


രാജ്യത്തെ ഏഴ് ലാബുകളില്‍ നിന്നുള്ള കൊറോണ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കില്ലെന്ന് ദുബായ് സിവില്‍ എവിയേഷന്‍; രണ്ടെണ്ണം കേരളത്തിലേത്

ന്യൂദല്‍ഹി : കേരളത്തില്‍ നിന്നുള്ള രണ്ട് എണ്ണം അടക്കം ഏഴ് ലാബുകളില്‍ നിന്നുള്ള കൊറോണ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ദുബായ് സിവില്‍ എവിയേഷന്‍ അതോറിട്ടി. ഈ ലാബുകളില്‍ നിന്നുള്ള പരിശോധനാ ഫലവുമായി എത്തുന്ന യാത്രക്കാര്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമൂഹ മാധ്യമം വഴിയാണ് ഇത് അറിയിച്ചിരിക്കുന്നത്. കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബ്, എഎആര്‍എ ക്ലിനിക്കല്‍ ലബോറട്ടറീസ്, സൂര്യ ലാബ്(ജയ്പൂര്‍), ദല്‍ഹിയിലെ ഡോ. പി. ഭസിന്‍ പാത്ലാബ്സ് […]

Continue reading


നിരോധനം ലംഘിച്ച്‌ സമരത്തിന് ശ്രമിച്ചു; നടി ഖുശ്‌ബു സുന്ദര്‍ അറസ്റ്റില്‍

ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്‌ബു സുന്ദര്‍ അറസ്റ്റില്‍. മനുസ്മൃതിയുടെ പേരില്‍ സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച്‌ വി സി.കെ നേതാവ് തിരുമാവളവന്‍ എംപിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ഇവരെ അറസ്റ്റു ചെയ്തത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത വിവരം നടി ഖുശ്‌ബു ട്വിറ്ററിലൂടെ അറിയിച്ചു. പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. തിരുമാവളവനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ബിജെപിയുടെ പരാതിയില് തുരമാവളവനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മനുസ്മൃതിയില്‍ സ്ത്രീകളെ മോശമായി വിശേഷിപ്പിച്ചുവെന്നായിരുന്നു തിരുമാവളവന്‍ യുട്യൂബ് ചാനലിലൂടെ […]

Continue reading


വാര്‍ത്ത കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഡയറി ഫാം ഉടമയില്‍ നിന്ന് പണം തട്ടി; ആറ് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: ഡയറിഫാമിനെതിരെ വാര്‍ത്ത നല്‍കുമെന്ന് ഭീഷണിപ്പെടുത്തി ഉടമയില്‍ നിന്ന് ഒന്നരലക്ഷം രൂപ തട്ടിയെടുത്ത ആറ് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലാണ് സംഭവം. കേസില്‍ ഒരു പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് ഭുവനേശ്വര്‍ ഡിസിപി ഉമാശങ്കര്‍ ദാഷ് വാര്‍ത്താമ്മേളനത്തില്‍ അറിയിച്ചു. മാധ്യമപ്രവര്‍ത്തകരെല്ലാവരും ഒരു വെബ് ന്യൂസ് ചാനലിലുള്ളവരാണ്. – ”പരാതിക്കാരനില്‍ നിന്ന് 1.64 ലക്ഷം രൂപ തട്ടിയെടുത്തു.ഇതില്‍ 24,000 രൂപ പ്രതികളില്‍ നിന്ന് കണ്ടെടുത്തു. തങ്ങളുടെ വെബ്സൈറ്റില്‍ മോശമായി വാര്‍ത്തനല്‍കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ പണം തട്ടിയത്.”- കമ്മീഷണര്‍ പറഞ്ഞു. […]

Continue reading