അഗ്‌നി 5 വരുന്നു…ഇനി ഇന്ത്യൻ സൈന്യത്തിന്റെ മൂർച്ച കൂടും…

അഗ്‌നി – 5 വരുന്നു .ചൈനയ്ക്കും പാകിസ്ഥാനും വൻ വെല്ലുവിളി ഉയർത്തിക്കൊണ്ടു, ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ അഗ്‌നി – 5 വരുന്നു .നിലവിൽ അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്, ഉത്തര കൊറിയ രാജ്യങ്ങള്‍ക്കു മാത്രമാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഉള്ളത്.
ചൈനയുടെ പക്കലുള്ള മിസൈലിനേക്കാള്‍ ഇരട്ടി പ്രഹര ശേഷിയുള്ള ഈ മിസൈല്‍ അമേരിക്കന്‍ ബാലിസ്റ്റിക് മിസൈലിനോട് കിടപിടിക്കുന്നതാണ്.

നിമിഷ നേരം കൊണ്ട് ലക്ഷൃമിടുന്ന സ്ഥലങ്ങള്‍ കൃത്യതയോടെ ചാരമാക്കാന്‍ കഴിയും എന്നതാണ് അഗ്‌നി-5-നെ വ്യത്യസ്തമാക്കുന്നത്.ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ ആയുധ കരുത്തിലും തല ഉയര്‍ത്തി നില്‍ക്കാന്‍ ഇതോടെ ഇന്ത്യക്ക് കഴിയുമെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *