അജ്ഞാത ഈച്ചയുടെ ആക്രമണം; ചൊറിച്ചിലും വേദനയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെ നിരവധി പേര്‍ ചികിത്സയില്‍

അജ്ഞാത ഈച്ചയുടെ ആക്രമണത്തെ തുടര്‍ന്ന് ചൊറിച്ചിലും വേദനയും അനുഭവപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെ നിരവധി പേര്‍ ചികിത്സ തേടി. കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലെ മലയോര മേഖലയായ ചെറുപുഴ പഞ്ചായത്തിലെ ചെറുപുഴ, പ്രാപ്പൊയില്‍, രാജഗിരി, ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി, കുളിനീര്‍, നല്ലോംപുഴ തുടങ്ങിയ പ്രദേശങ്ങളിലാണ് അജ്ഞാത ഈച്ചയുടെ പരാക്രമം. ഇരുനൂറിലേറെ പേര്‍ക്ക് ഈ ഈച്ചയുടെ കുത്തേറ്റതായാണ് നാട്ടുകാര്‍ പറയുന്നത്.

കയ്യിലും കാലിലുമാണ് ഈച്ചകള്‍ കുത്തുന്നത്. കുത്തേറ്റ് രണ്ടു മൂന്നു ദിവസം കഴിയുന്നതോടെ ചൊറിച്ചിലും വേദനയും അനുഭവപ്പെടാന്‍ തുടങ്ങും. കുത്തിയ പാടൊന്നും കാണാനും സാധിക്കുന്നില്ല. ഡോക്ടറുടെ പരിശോധനയില്‍ കുളവി കുത്തിയതായാണ് സംശയിക്കുന്നത്. ചിലയിനം കുളവികള്‍ കുത്തിയാല്‍ വേദന അനുഭവപ്പെടാറില്ല. കുത്തേറ്റെന്നു പറയുന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കുളവിയുടെ കൂട് കണ്ടെത്തിയതായും പറയുന്നു. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *