അടിമുടി മാറ്റങ്ങളോടെ ഫോക്‌സ്‌വാഗണ്‍ പോളോയും വെന്റോയും

പോളോ, വെന്റോ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ രാജ്യത്തുടനെത്തുമെന്ന് സ്ഥിരീകരിച് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഡയറക്ടര്‍ സ്റ്റീഫന്‍ നാപ്പ്. പോളോയുടെയും വെന്റോയുടെയും രൂപഭാവങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയാണ് കമ്ബനി അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് വന്നിരുന്നത്. എന്നാല്‍ നിലവിലെ ഡിസൈന്‍ ഭാഷ തന്നെയായിരിക്കും ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ പിന്തുടരുന്നതെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.

എഞ്ചിനുകളിലും ഗിയര്‍ബോക്‌സുകളിലും കാര്യമായ മാറ്റങ്ങളുണ്ടകാന്‍ സാധ്യതയില്ല. നിലവില്‍ മൂന്നു എഞ്ചിനുകളാണ് പോളോയിലും വെന്റോയിലുമുള്ളത്. 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ടിഎസ്‌ഐ പെട്രോള്‍, 1.5 ലിറ്റര്‍ ടിഡിഐ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകള്‍ പോളോയില്‍ ലഭ്യമാണ്.

വെന്റോയുടെ കാര്യമെടുത്താല്‍ 1.6 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ ടിഎസ്‌ഐ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടിഡിഐ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളാണ് മോഡലിലുള്ളത്. പോളോയിലും വെന്റോയിലും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കമ്ബനി നല്‍കുന്നുണ്ട്. പോളോയിലുള്ള 1.2 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിന്‍ പതിപ്പില്‍ ഏഴു സ്പീഡ് ഇരട്ട ക്ലച്ച്‌ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കും.

മറ്റു എഞ്ചിന്‍ പതിപ്പുകളിലെല്ലാം അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. 1.2 ലിറ്റര്‍ ടിഎസ്‌ഐ, 1.5 ലിറ്റര്‍ ടിഡിഐ എഞ്ചിനുകളില്‍ ഏഴു സ്പീഡ് ഇരട്ട ക്ലച്ച്‌ ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് കരുത്ത് ചക്രങ്ങളിലേക്ക് എത്തുന്നത്.[wdi_feed id=”1″]

Leave a Reply

Your email address will not be published. Required fields are marked *