അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ മൂന്ന് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ന്യൂഡല്‍ഹി : വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ പുതിയ മൂന്ന് മോഡലുകളെ വാഹന വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ടാറ്റാ മോട്ടോര്‍സിന്റെ ജാഗ്വര്‍ ലാന്റ്‌റോവര്‍. ലാന്റ് റോവര്‍ ഡിഫന്റര്‍ ആണ് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ആദ്യ മോഡല്‍. 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ മോഡല്‍ പുറത്തിറക്കും. മറ്റു രണ്ട് മോഡലുകള്‍ 2021, 2024 കാലളവില്‍ ഇറങ്ങുമെന്നും കമ്ബനി അറിയിച്ചു.

മറ്റു രണ്ട് മോഡലുകളെ കുറിച്ച്‌ നിര്‍മാതാക്കള്‍ ഇതുവരെ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല. നിലവില്‍ കമ്ബനി ജാഗ്വര്‍ ലാന്റ് റോവര്‍ ബ്രാന്‍ഡില്‍ 13 പുതിയ മോഡലുകളാണ് പണിതു കൊണ്ടിരിക്കുന്നത്. വ്യത്യസ്ത ആറ് പ്ലാറ്റ്‌ഫോമുകളിലായിട്ടാണ് 13 മോഡലുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

D7U, D7A, D8, D7e, D2a,D6a എന്നിവയാണ് പ്ലാറ്റ്‌ഫോമുകള്‍ക്ക് കമ്ബനി നല്‍കിയിരിക്കുന്ന പേരുകള്‍. ഇതില്‍ വളരെ ഫ്‌ലെക്‌സിബിളായ D8 നാലായി തരം തിരിച്ചിരിക്കുന്നു. ഹൈ, മിഡ്, ലോ, സ്‌പോര്‍ട്‌സ് സ്‌പെയ്‌സ് എന്നിങ്ങനെ. .പുതിയ പ്ലാറ്റ്‌ഫോമില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനും കമ്ബനിക്ക് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *