അന്‍പൊടു കൊച്ചിയെ ചോദ്യം ചെയ്ത യുവതിയുടെ കട കളക്ടര്‍ പൂട്ടിച്ചെന്നു ആരോപണം

അന്‍പൊടു കൊച്ചി എന്നത് ദുരിതാശ്വാസ ക്യാമ്ബിലേക്ക് ഉള്ള കളക്ഷന്‍ സെന്റര്‍ ആണ്. കളക്ടര്‍ രാജമാണിക്യം മുതല്‍ സിനിമ താരങ്ങള്‍ വരെ പങ്കാളികള്‍ ആയ ഒരു കളക്ഷന്‍ സെന്റര്‍ ആണിത്. ഇപ്പോള്‍ അന്‍പൊടു കൊച്ചിക്കെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് മീനു പൗളിന്‍ എന്ന യുവതി എത്തിയിരിക്കുകയാണ്. ജില്ലാ ഭരണകൂടത്തിന്റെയും സഹായത്തോടെ സിനിമാ താരങ്ങളായ പൂര്‍ണിമ ഇന്ദ്രജിത്ത്, പാര്‍വതി തിരുവോത്ത്, രമ്യ നമ്ബീശന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് കടവന്ത്ര റീജണല്‍ സ്പോര്‍ട്ട്സ് സെന്ററില്‍ ‘അന്‍പൊടു കൊച്ചി’ എന്ന ദുരിതാശ്വാസ ക്യാമ്ബിലേക്കുള്ള സാധനങ്ങളുടെ കളക്ഷന്‍ സെന്റര്‍ നടത്തുന്നത്.

നേരത്തെ തന്നെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ അല്ലാതെ പ്രവര്‍ത്തിക്കുന്ന ക്യാമ്ബിന് നേരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മിനുവിന്റെ ആരോപണങ്ങള്‍ വരുന്നത്. സെന്ററില്‍ വരുന്ന സാധനങ്ങള്‍ ഒന്നും വിതരണം ചെയ്യാതെ അതിനുള്ളില്‍ തന്നെ വച്ചിരിക്കുകയാണ് എന്നാണ് ആരോപണം. കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം നിറഞ്ഞതോടെ പലതവണയും കളക്ഷനുകള്‍ നിര്‍ത്തിവെച്ചിരുന്നു.

ക്യാമ്ബിലേക്ക് ഉള്ള കളക്ഷന്‍ ചോദ്യം ചെയ്തതിനു തന്റെ തന്റെ കലൂരിലെ പപ്പടവട എന്ന കട പൂട്ടിച്ചതെന്ന് മീനു പറയുന്നു. ഇതിനു പിന്നില്‍ കളക്ടര്‍ രാജമാണികം ആണെന്നും മീനു പറയുന്നു.അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി ഓഫീസര്‍ തന്റെ കലൂരിലെ പപ്പടവട റെസ്റ്റോറന്റില്‍ എത്തുകയും കടയ്ക്ക് മുന്നില്‍ ചെളി അടിഞ്ഞുകൂടിയെന്ന് ചൂണ്ടിക്കാട്ടി ഒരു ലക്ഷം രൂപ ഫൈന്‍ ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവെന്ന് മിനു പറഞ്ഞു.

ഇത് നല്‍കാന്‍ സാധിക്കാത്തതോടെ 20,000 രൂപ പിഴ അടക്കാന്‍ നിര്‍ദ്ദേശിച്ച്‌ കട പൂട്ടാന്‍ ഉത്തരവിടുകയായിരുന്നുവെന്നും മിനു പൗലോസ് തന്റെ ലൈവ് വീഡിയോയില്‍ പറയുന്നു

ഇനിയും ഇവരുടെ പ്രതികാരം താങ്ങാന്‍ കഴിയുമോ എന്നറിയില്ല, ഒരു പക്ഷെ ഇത് എന്റെ അവസാന ഫേസ്ബുക് പോസ്റ്റ് ആകാം.. നന്ദി

Leave a Reply

Your email address will not be published. Required fields are marked *