അപകടകാരിയായ ഷിഗല്ല എന്ന രോഗം

ഷിഗല്ലോസീസ് എന്നറിയപ്പെടുന്ന ബാക്ടീരിയല്‍ ബാധയെയാണ് ഷിഗല്ലെ എന്ന രോഗത്തിന് കാരണം. ആമാശയത്തിനും കുടലിനും ബാധിക്കുന്ന ബാക്ടീരിയ കലശലായ വയറിളക്കത്തിന് കാരണമാകും. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ബാക്ടീരിയ മനുഷ്യ ശരീരത്തില്‍ എത്താനുള്ള സാധ്യത ഏറ്റവുമധികമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ബാക്ടീരിയ ശരീരത്തില്‍ എത്തിയാല്‍ ഒരാഴ്ചകൊണ്ട് പ്രവര്‍ത്തിച്ചു തുടങ്ങും. കോളറ പോലെയുള്ള രോഗലക്ഷണമാണ് ഷിഗല്ലെയ്ക്കുമുണ്ടാവുക.

മലത്തില്‍ രക്തം കലര്‍ന്നതായി കാണും. രണ്ടു മുതല്‍ നാല് വയസുവരെയുള്ള കുട്ടികള്‍ക്കാണ് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതല്‍. ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് കൈ സോപ്പ് ഉപയോഗിച്ച്‌ വൃത്തിയാക്കലാണ് ഏറ്റവും വലിയ പ്രതിരോധമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
കുട്ടികളുടെ ഡൈപര്‍ മാറ്റി കഴിഞ്ഞാല്‍ കൈകള്‍ സോപ് ഉപയോഗിച്ച്‌ വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. രോഗത്തിന്റെ പ്രധാന ലക്ഷണം വയറിളക്കവും മറ്റുമാണെങ്കിലും ചിലര്‍ക്ക് ഇതൊന്നുമില്ലാതെയും ഷിഗല്ലെ ബാധിക്കാമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നുണ്ട്.

വെറുമൊരു വയറിളക്ക രോഗമായി ഇതിനെ തള്ളികളയാനാവില്ല. ഷിഗല്ല ബാക്ടീരിയ പകര്‍ത്തുന്ന ഈ വയറിളക്കരോഗം മരണത്തിനു തന്നെ കാരണമായേക്കാം. സാധാരണ വയറിളക്കിത്തിന് കാരണം വൈറസ് ആണെങ്കില്‍ ഷിഗല്ല വയറിളക്കത്തിന് വില്ലനാകുന്നത് ബാക്ടീരിയയാണ്. കുട്ടികളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. ഇതൊരു ജലജന്യരോഗമാണ്. പനി,വയറുവേദന,ചര്‍ദ്ദി എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. രോഗം പിടിപ്പെട്ടാല്‍ മലത്തിനൊപ്പം രക്തവും പഴുപ്പും പോകും. ശരിയായ ചികിത്സ കിട്ടിയില്ലെങ്കില്‍ ഇത് തലച്ചോറിനേയും വൃക്കയേയും വരെ ബാധിക്കും. മലം കലര്‍ന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഷിഗല്ലെ എന്ന ബാക്ടീരിയ, രോഗം പകര്‍ത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *