ആക്ഷന്‍ രംഗങ്ങളുമായ് വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ മേക്കിങ് വീഡിയോ പുറത്ത്

2013ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രമായ വിശ്വരൂപത്തിന്റെ രണ്ടാം പതിപ്പ് ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ്. ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്ന ചിത്രത്തില്‍ ഡ്യൂപ്പിന്റെ സഹായം കൂടാതെയാണ് വളരെ അപകടകരമായ സീനുകള്‍ പോലും കമല്‍ഹാസന്‍ കൈകാര്യം ചെയ്യുന്നത്. വിസാം അഹമ്മദ് കശ്മീരി എന്ന റോ ഏജന്റിന്റെ വേഷത്തിലാണ് കമല്‍ഹാസന്‍ സ്‌ക്രീനില്‍ തിരിച്ചെത്തുന്നത്. ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് അമേരിക്കയിലാണ്.

‘ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകള്‍ വളരെ ആസ്വദിച്ചാണ് ഞാന്‍ പൂര്‍ത്തീകരിച്ചത്. അതിന് കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു. എല്ലുകളിലുള്‍പ്പെടെ പരിക്കും വേദനയുമുണ്ടായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഓരോ രംഗവും ചെയ്യുമ്ബോള്‍ വലിയ കൈയ്യടികളാണ് ലഭിച്ചുകൊണ്ടിരുന്നത്. എന്ന് ഒരു അഭിമുഖത്തില്‍ മുമ്ബ് കമല്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അത് ശരിവെക്കുന്ന തരത്തിലുള്ള മേക്കിംഗ് വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ആഗസ്റ്റ് 10നാണ് സിനിമ തിയറ്ററിലെത്തുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും കമല്‍ഹാസനാണ്. ആഗോള ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു കശ്മീരി മുസ്ലീം ഉദ്യോഗസ്ഥന്റെ പ്രവര്‍ത്തനവും വെല്ലുവിളികളുമാണ് ചിത്രത്തിന്റെ പ്രമേയം.

വിസാം അഹമ്മദ് കശ്മീരി എന്ന റോ ഏജന്റിന്റെ വേഷത്തിലാണ് കമല്‍ഹാസന്‍ സ്‌ക്രീനില്‍ തിരിച്ചെത്തുന്നത്. ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് അമേരിക്കയിലാണ്.

കമല്‍ സംവിധാനം ചെയ്യുന്ന വിശ്വരൂപം 2വിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാന്‍ ആണ്. നാലാം തവണയാണ് ജിബ്രാനും കമല്‍ഹാസനും ഒന്നിക്കുന്നത്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, ആസ്‌കാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൂജ കുമാര്‍, ആന്‍ഡ്രിയ ജെറമിയ, ശേഖര്‍ കപൂര്‍,രാഹുല്‍ ബോസ്,ജയ്ദീപ് അഹ്ലാവത്,നാസര്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *