ഇത്തിക്കരയിലെ വാഹനാപകടത്തിന് കാരണമായത് ഡ്രൈവര്‍ ഉറങ്ങിയത് തന്നെ; അപകടത്തിന്റെ സി.സി ടീവി ദൃശ്യങ്ങള്‍ പുറത്ത്; അപകടം ബസ് ലൈന്മാറി ഓടിച്ച്‌ കയറ്റി തന്നെ; ഒരു മാസത്തിനിടയില്‍ രണ്ടാമത്തെ സംഭവം

കൊല്ലം : കൊട്ടിയം ഇത്തിക്കരയില്‍ മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് വഴിവെച്ചത് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഉറങ്ങിയത് തന്നെ.സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതോടെയാണ് അപകട കാരണം ലോറി ഡ്രൈവറുടേതല്ലെന്ന് തിരിച്ചറിഞ്ഞത്. സി.സി. ടിവി ദൃശ്യങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് സൂചന നല്‍കുന്നത്. ഇടതു ദിശയില്‍ വരികയായിരുന്ന ബസ് ഇത്തിക്കര പാലം കടക്കവേ വലതു ദിശയിലൂടെ സഞ്ചരിച്ച്‌ ലൈന്‍ മാറി ലോറിയിലേക്ക് ഇടിക്കുകയായിരുന്നു. ബസിന് തൊട്ടുപിറകിലായി വന്ന സ്‌കൂട്ടര്‍ യാത്രികന്‍ അപകടത്തില്‍ നിന്ന് തലനാഴിരയ്ക്ക് രക്ഷപ്പെടുന്നതും ദൃശ്യങ്ങലില്‍ കാണാം. ബസ് കണ്ടയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചനേരം ഉഗ്ര ശ്ബ്ദത്തോടെയാണ് വണ്ടികള്‍ നിന്നതെന്നും ദൃക് സാക്ഷികള്‍ പറയന്നത്.

അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റിന്റെ ഡ്രൈവര്‍ അബ്ദുള്‍ അസീസും, കണ്ടക്ടര്‍ താമരശ്ശേരി സ്വദേശി സുഭാഷ്, ബസ് ഡ്രൈവര്‍ അബദുള്‍ അസീസ്, ലോറി ഡ്രൈവര്‍,ചെങ്കോട്ട സ്വദേശി ഗണേശരന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയാണ് കെ.എസ്.ആര്‍.ടി. സി സൂപ്പര്‍ എക്സ്‌പ്രസ് ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച്‌ അപകടം സംഭവിച്ചത്. അപകടത്തില്‍ ബസിലെ 15ലധികം യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വയനാട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ലോറി തങ്ങളുടെ ലൈനില്‍ തന്നെയാണ് വന്നതെന്നും ദൃശ്യങ്ങളില്‍ കാണാം. ബസിലെ ഡ്യൂട്ടി സംമ്ബ്രദായത്തില്‍ കാതലായ മാറ്റം വരുത്തണമെന്ന് എം.ഡി ടോമിന്‍ തച്ചങ്കരിയുള്‍പ്പെടുള്ളവര്‍ മുന്‍പ് തന്നെ ആവശ്യമുന്നയിച്ചിട്ടുള്ളതാണ്. ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക വരുന്നതോടെ ഉറക്കങ്ങള് വരുത്തി വയ്ക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാനും സാധിക്കും.

ഒരുമാസം മുന്‍പ് കെ.എസ്‌ആര്‍.ടിസി എക്സ്‌പ്രസ് ബസ് ലോറിയുമായി കൂട്ടിയിടിച്ച്‌ ലോറി ഡ്രൈവറായ ചവറ സ്വദേശിയായ യുവാവ് മരിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി ഡീലക്‌സ് ബസ് തന്നെയായിരുന്നു അന്നും അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു. ദീര്‍ഘദൂര സര്‍വീസുകളിലെ സിംഗില്‍ ഡ്യൂട്ടി പ്രശ്‌നങ്ങളില്‍ വെല്ലുവിളിയാകുന്നത് യാത്രക്കാരുടെ കൂടി സുരക്ഷയാണ്.

Leave a Reply

Your email address will not be published. Required fields are marked *