ഇനിയും അഭിനയിക്കണമെന്ന് ആഗ്രഹമില്ല; പൃഥ്വിയോട് ‘നോ’ പറയാനാകില്ലെന്ന് ഫാസില്‍

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മണിചിത്രത്താഴ് ഒരുക്കിയ ഫാസില്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ലൂസിഫറിലൂടെയാണ് ഫാസില്‍ എത്തുന്നത്. മോഹന്‍ലാലിനൊപ്പം രണ്ട് സീനുകളിലാണ് ഫാസില്‍ ഉള്ളത്. 34 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഫാസില്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്.

‘ക്യാമറയ്ക്കു മുമ്ബില്‍ നില്‍ക്കാന്‍ എനിക്ക് മുമ്ബും ഭയമില്ലായിരുന്നു. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രമായിരുന്നു അവസാനത്തേത്. ഇനിയും അഭിനയിക്കാന്‍ ഒരു പ്ലാനും ഇല്ലായിരുന്നു. എന്നാല്‍ പൃഥ്വിയോട് നോ പറയാന്‍ എനിക്കാകില്ല’ ഫാസില്‍ പറഞ്ഞു. ചിത്രത്തില്‍ പുരോഹിതന്റെ വേഷത്തിലാണ് ഫാസില്‍ എത്തുന്നത്. ചെറിയ റോളായതുകൊണ്ട് മൂന്ന് ദിവസത്തെ ഷൂട്ട് മാത്രമേ തനിക്ക് വേണ്ടി വന്നുള്ളുവെന്നും ഫാസില്‍ പറഞ്ഞു.

മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും വിവേക് ഒബ്‌റോയിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിന്റെ സഹോദരനായി ടൊവിനോ തോമസാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജു വാര്യര്‍, മംമ്ത മോഹന്‍ദാസ്, ക്വീന്‍ ഫെയിം സാനിയ എന്നിവരും ചിത്രത്തിലുണ്ട്. വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വമ്ബന്‍ താരനിരയാണ് അണിനിരക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *