ഇന്തോനേഷ്യന്‍ ഭൂകന്പം; മരണം 98 ആയി

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ലൊം​ബോ​ക്, ബാ​ലി ദ്വീ​പു​ക​ളി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ ഭൂ​ക​ന്പ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 98 ആ​യി. 200ല്‍ ​അ​ധി​കം പേ​ര്‍​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ വ​ക്താ​വ് നു​ഗ്രോ​ഹോ അ​റി​യി​ച്ചി​രു​ന്നു.

ടെം​ഗാ​ര​യി​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ച 5.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. ലൊം​ബോ​ക്, ബാ​ലി ദ്വീ​പു​ക​ളി​ലും ഈ​സ്റ്റ് ജാ​വാ പ്ര​വി​ശ്യ​യി​ലും ക​ഴി​ഞ്ഞ ദി​വ​സം പ്ര​ക​ന്പ​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. 

ലൊം​ബോ​ക്കി​ല്‍​നി​ന്ന് ഏ​താ​നും കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ജി​ലി​സ് ദ്വീ​പി​ലെ ആ​യി​ര​ത്തോ​ളം ടൂ​റി​സ്റ്റു​ക​ളെ ഒ​ഴി​പ്പി​ച്ചു മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍‌ സ്വീ​ക​രി​ച്ച്‌ വ​രി​ക​യാ​ണ്. ലൊം​ബോ​ക്കി​ന്‍റെ വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ നി​ലം​പൊ​ത്തി​യ മോ​സ്കു​ക​ളി​ല്‍‌ ആ​ളു​ക​ള്‍ കു​ടു​ങ്ങി​യി​ട്ടു​ണ്ടോ എ​ന്നു സം​ശ​യ​മു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍‌ പ​റ​ഞ്ഞു. കെ​ട്ടി​ട​ത്തി​ന്‍റെ ന​ഷ്ട​ശി​ഷ്ട​ങ്ങ​ള്‍ മാ​റ്റി തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *