ഇളയ ദളപതിയുടെ സര്‍ക്കാരില്‍ യുവനടി വരലക്ഷ്മി ശരത്കുമാറും

 ആര്‍ മുരുകദോസ് വിജയ്‌യെ കേന്ദ്രകഥാപാത്രമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടതിനു ശേഷം പല വിമര്‍ശനങ്ങളും പ്രേക്ഷകരില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. യുനടി വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിശാലിന്റെ സണ്ടക്കോഴിയിലാണ് വരലക്ഷ്മി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനു ശേഷം സര്‍ക്കാര്‍ ടീമുമായി വരലക്ഷ്മി ചേരും. കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക.

ചിത്രത്തില്‍ പ്രധാന മന്ത്രിയുടെ മകളുടെ വേഷത്തിലായിരിക്കും വരലക്ഷ്മി എത്തുകയെന്നാണ് അഭ്യൂഹം. കൊല്‍ക്കത്തയിലും ചെന്നൈയിലുമാണ് സര്‍ക്കാരിന്റെ ചിത്രീകരണം നടക്കുന്നത്.ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും പൂര്‍ത്തിയായിട്ടുണ്ട്.

സണ്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാധാ രവി, പാലാ കുറുപ്പയ്യ, യോഗി ബാബു എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എ ആര്‍ റഹ്മാനാണ് സംഗീതം. ചിത്രം ദീപാവലി റിലീസായി തിയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *