ഈ ആഹ്ലാദങ്ങള്‍ സ്പാനിഷ് കോച്ചിന് എതിരെയോ?

ഇന്നലെ ബാഴ്സലോണയ്ക്കായി ഗോള്‍ അടിച്ചപ്പോള്‍ ആല്‍ബയുടെ ആഹ്ലാദം തന്റെ കണ്ണ് പൊത്തിക്കൊണ്ടായിരുന്നു. രണ്ട് ദിവസം മുമ്ബ് ചെല്‍സിക്കായി പെഡ്രോ സ്കോര്‍ ചെയ്തപ്പോഴും സമാനമായ ആഘോഷമാണ് കണ്ടത്. പെഡ്രോയുടെ ആഘോഷങ്ങളില്‍ ആരും അപാകതകള്‍ കണ്ടില്ലായിരുന്നു എങ്കിലും ഇന്നലെ ആല്‍ബ കൂടി ഈ കണ്ണ് പൊത്തിയുള്ള ആഹ്ലാദം നടത്തിയതോടെ ഇത് സ്പാനിഷ് കോച്ചായ ലൂയിസ് എന്‍റികയെ ഉദ്ദേശിച്ചാണെന്ന് ഊഹങ്ങള്‍ വരികയാണ്.

എന്‍റികെ തന്റെ ആദ്യ സ്പെയിന്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ ഇരുവര്‍ക്കും ടീമിലെ അവസരം നഷ്ടപ്പെട്ടിരുന്നു. ഇതിനെ സൂചിപ്പിക്കാനാകാം ഇത്തരം ഒരു ആഹ്ലാദം എന്നാണ് ഫുട്ബോള്‍ നിരീക്ഷകര്‍ പറയുന്നത്. ഇന്നലെ ഇത് സംബന്ധിച്ച്‌ ആല്‍ബയോടെ മാധ്യമങ്ങള്‍ ചോദിച്ചു എ‌കിലും ഈ ആഹ്ലാദം തന്റെ മകന് വേണ്ടിയാണെന്ന് ആല്‍ബ പറഞ്ഞു. സ്പാനിഷ് പരിശീലകനുമായി ഒരു പ്രശ്നവും ഇല്ലായെന്നും അദ്ദേഹത്തിന്റെ തീരിമാനത്തെ ബഹുമാനിക്കുന്നു എന്നും ആല്‍ബ കൂട്ടിചേര്‍ത്തു. എങ്കിലും ടീമില്‍ ഇടം ലഭിക്കില്ല എന്ന് കരുതിയില്ല എന്നും ആല്‍ബ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *