ഉത്തരമേഖലാ സൈബര്‍ പോലീസ് സ്റ്റേഷന്‍ കോഴിക്കോട് ഉടന്‍ ആരംഭിക്കും

കോഴിക്കോട്: ഉത്തരമേഖലാ സൈബര്‍ പോലീസ് സ്റ്റേഷന്‍ കോഴിക്കോട് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഡിജിപിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. സൈബര്‍ ആക്രമണങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കോഴിക്കോടും സൈബര്‍ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നത്. . നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് സൈബര്‍ സ്റ്റേഷനുള്ളത്.

ഫര്‍ണിച്ചര്‍ അടക്കമുള്ളവയ്ക്കായി 30 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സൈബര്‍ സ്റ്റേഷനായി ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഒരു എഎസ്‌ഐ, നാല് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 11 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, ഒരുഡ്രൈവര്‍ എന്നിങ്ങനെ 18 തസ്തികകളാണ് സൃഷ്ടിച്ചത്.മോര്‍ഫിങ്, സൈബര്‍ തീവ്രവാദം, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങി വിവിധ കേസുകളാണ് സ്റ്റേഷന്റെ പരിധിയല്‍ അന്വേഷിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ കേസുകളാണ് ഇവിടെ അന്വേഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *