ഉത്തരാഖണ്ഡില്‍ ബസ്​ കൊക്കയിലേക്ക്​ മറിഞ്ഞ്​ 10 മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ്​ കൊക്കയിലേക്ക്​ മറിഞ്ഞ്​ 10 പേര്‍ മരിച്ചു. ഒമ്ബത്​ പേര്‍ക്ക്​ പരിക്കേറ്റു ഋ​ഷികേശ്​-ഗംഗോത്രി ഹൈവേയിലാണ്​ അപകടമുണ്ടായത്​.

ഹൈവേയില്‍ സുര്യാധര്‍ എന്ന സ്ഥലത്ത്​വെച്ച്‌​ 250 അടി താഴ്​ചയിലുള്ള കൊക്കയിലേക്ക്​ ബസ്​ മറിയുകയായിരുന്നുവെന്നാണ്​ സൂചന. 25 പേരാണ്​ ബസില്‍ ഉണ്ടായിരുന്നത്​. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *