ഉത്തര്‍പ്രദേശില്‍ ശക്തമായ മഴ തുടരുന്നു; 24 മണിക്കൂറിനിടെ 16 മരണം

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിനെ വെള്ളത്തിലാക്കി ശക്തമായ മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഷാജഹാന്‍പുര്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിരിക്കുന്നത്.

മഴക്കെടുതിയില്‍ ഇതുവരെ 461 വീടുകള്‍ക്കു നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിലും സംസ്ഥാനത്തു കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *