ഉപഭോക്താക്കള്‍ക്ക് വന്‍ വിലക്കുറവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച്‌ ആമസോണ്‍

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് വന്‍ വിലക്കുറവും മറ്റു ആനുകൂല്യങ്ങളുമായി ആമസോണ്‍ ഫ്രീഡം ഓഫര്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 9 മുതല്‍ നാലു ദിവസത്തേക്കാണ് ഓഫര്‍ ലഭ്യമാകുന്നത്. ഓഫറിന്റെ ഭാഗമായി സ്മാര്‍ട്ട് ഫോണുകള്‍ 40% വിലക്കുറവില്‍ ലഭ്യമാകും. വാവെയ്, ഷവോമി, വിവോ, വണ്‍പ്ലസ്, ഓണര്‍, മോട്ടൊറോള, നോക്കിയ, റിയല്‍മി 1 എന്നീ ബ്രാഡുകളുടെ സ്മാര്‍ട്ട് ഫോണുകളാണ് ഇത്തരത്തില്‍ ഓഫറിലൂടെ ലഭിക്കുന്നത്.

ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് നല്‍കുന്ന പ്രത്യേക ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളോടുമൊപ്പം വന്‍ വിലക്കുറവില്‍ തന്നെ ഫോണുകള്‍ വാങ്ങാന്‍ കഴിയും. മൊബൈല്‍ ഫോണ്‍ ആക്സസറീസും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *