ഏഥന്‍സില്‍ കാട്ടുതീ: 50 പേര്‍ മരണപ്പെട്ടു, നിരവധി പേര്‍ക്ക് പൊള്ളലേറ്റു

ഏഥന്‍സ്: ഗ്രീസിന്റെ തലസ്ഥാനമായ ഏഥന്‍സിലുണ്ടായ കാട്ടുതീയില്‍ 50 പേര്‍ മരണപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റു. 104 പേര്‍ക്കാണ് പൊള്ളലേറ്റതെന്ന് അധികൃതര്‍ അറിയിച്ചു. മരണപ്പെട്ടവരില്‍ 26 പേരുടെ മൃതദേഹം കിട്ടി.

കാട്ടു തീ വാര്‍ത്ത വന്നതോടെ ലോകരാഷ്ട്രങ്ങളുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് ഗ്രീസ്. നൂറിലധികം അഗ്നിശമനസേനാ പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുള്ളത്. വിവിധ ലോകരാഷ്ട്രങ്ങള്‍ സഹായഹസ്തവുമായി ഗ്രീസിനെ സമീപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പരുക്കേറ്റവരുടെ എണ്ണം 104 ആയിരിക്കുകയാണ്. പരുക്കേറ്റവരില്‍ 11 പേരുടെ നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യയും കൂടാനിടയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *