ഐഎസ്‌എല്‍: ഒഡീഷയെ തോല്‍പ്പിച്ച്‌ എഫ് സി ഗോവ ഒന്നാമത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ആറാം സീസണില്‍ ഇനങ്ങളെ നടന്ന എഫ് സി ഗോവ, ഒഡീഷ മത്സരത്തില്‍ ഗോവയ്ക്ക് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് വിജയിച്ചത്. തകര്‍പ്പന്‍ പ്രകടനമാണ് ഗോവ ഇന്നലെ നടത്തിയത്. സ്വന്തം ഹോം ഗ്രൗണ്ടില്‍ ഗോവയുടെ തേരോട്ടമാണ് ഇന്നലെ കാണാന്‍ കഴിഞ്ഞത്. ജയത്തോടെ ഗോവ പോയിന്റ് നിലയില്‍ ഒന്നാമതെത്തി. 9 കളികളില്‍ നിന്ന് ഗോവയ്ക്ക് 18 പോയിന്റാണ് ഉള്ളത്. കോറോ,ബ്രാണ്ടണ്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. കോറോ ഇരട്ട ഗോള്‍ നേടി.

തുടക്കം മുതല്‍ ആക്രമിച്ച്‌ കളിച്ച ഗോവ 19 ആം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി.ഹ്യൂഗോ ബോമസിന്റെ പാസില്‍ നിന്നാണ് ആദ്യ ഗോള്‍ കോറോ നേടിയത്. പിന്നീട് രണ്ടാം പകുതിയില്‍ എമ്ബത്തിയഞ്ചാം മിനിറ്റില്‍ ബ്രാണ്ടണ്‍ ആണ് രണ്ടാം ഗോള്‍ നേടിയത്. പിന്നീട് 89 ആം മിനിറ്റില്‍ ആണ് മൂന്നാം ഗോള്‍ പിറന്നത്. പെനാല്‍റ്റിയിലൂടെയാണ് മൂന്നാം ഗോള്‍ പിറന്നത്. ഒഡീഷ നിലവില്‍ ഏഴാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *