ഐസ് ബക്കറ്റ് ചലഞ്ചിനും കിക്കീ ചലഞ്ചിനും പിന്നാലെ മേരി പോപ്പിന്‍സ് ചലഞ്ച് തരംഗമാകുന്നു; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഐസ് ബക്കറ്റ് ചലഞ്ച്, കിക്കീ ചലഞ്ച്, ഡ്രാഗണ്‍ ബ്രെത്ത് ചലഞ്ച് എന്നീ ചലഞ്ചുകള്‍ക്ക് പിന്നാലെ സോഷ്യല്‍മീഡിയയില്‍ വൈറലായി മറ്റൊരു ചലഞ്ച്. മേരി പോപ്പിന്‍സ് ചലഞ്ച് ആണ് ഇപ്പോള്‍ യുവത്വങ്ങള്‍ക്കിടയില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. കൈയില്‍ ഒരു കുട പിടിച്ച്‌ ഉയരത്തില്‍ നിന്ന് ചാടുകയാണ് മേരി പോപ്പിന്‍സ് ചലഞ്ച്. കാറ്റിന്റെ ഗതി അനുസരിച്ചാണ് കുടയുമായി ചാടുന്ന ആള്‍ എത്തിച്ചേരുന്നത്. ഇതിന് അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പലരും ചലഞ്ച് ഏറ്റെടുത്ത് വിജയിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും പങ്കിടുന്നുണ്ട്.

പാലത്തിനും കെട്ടിടങ്ങള്‍ക്കും മുകളില്‍ നിന്നാണ് പലരും ഈ ചലഞ്ച് ഏറ്റെടുത്ത് ചാടുന്നത്. എ സ്പൂണ്‍ ഫുള്‍ ഓഫ് ഷുഗര്‍ ഹെല്‍പ്‌സ് ദ് മെഡിസിന്‍ ഗോ ഡൗണ്‍ എന്ന മേരി പോപ്പിന്‍സ് ഗാനത്തിനൊപ്പമാണ് ചലഞ്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വാള്‍ട്ട് ഡിസ്‌നിയുടെ മേരി പോപ്പിന്‍സ് എന്ന കഥയാണ് ഈ ചലഞ്ചിന് അടിസ്ഥാനം. കാറ്റിലൂടെ കുട്ടികളെ തേടിയെത്തുന്ന മാന്ത്രികയാണ് മേരി പോപ്പിന്‍സ്. കുട്ടികള്‍ക്ക് വേണ്ടി പല കാലഘട്ടങ്ങളിലായി എഴുതിയ പുസ്തകങ്ങളിലാണ് ഈ മാജിക്കല്‍ കഥാപാത്രമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *