ഒത്തൊരുമയില്‍ ക്ലീനായി കുട്ടനാട്; അപ്പര്‍ കുട്ടനാട്ടില്‍ ശുചികരണം തുടരും

പ്രളയം മുക്കിയ കുട്ടനാടിനെ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ രാ​പ​ക​ലി​ല്ലാ​ത്ത അ​ധ്വാ​ന​ത്തി​ലൂടെ വീണ്ടും ഉയര്‍ത്തെടുത്തു .​ പൂര്‍വ്വസ്ഥിതിയിലേക്ക് കുട്ടനാടിനെ കൈപിടിച്ചുയര്‍ത്തുന്ന മ​ഹാ​ശു​ചീ​ക​ര​ണ യ​ജ്ഞം അ​വ​സാ​നി​പ്പി​ച്ച്‌​ സ​ന്ന​ദ്ധ​സം​ഘ​ങ്ങ​ള്‍ മ​ട​ങ്ങി. അ​തോ​ടൊ​പ്പം കു​ട്ട​നാ​ട്-​അ​പ്പ​ര്‍​കു​ട്ട​നാ​ട് മേ​ഖ​ല​ക​ളി​ല്‍​നി​ന്ന്​ ഒ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ വീ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക​വും ആ​രം​ഭി​ച്ചു. അതേസമയം, അ​പ്പ​ര്‍​കുട്ട​നാ​ട്ടി​ല്‍ പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നാ​ല്‍ ശു​ചീ​ക​ര​ണം തു​ട​രാ​നാ​ണ്​ തീ​രു​മാ​നം

പ്ര​ള​യ​ത്തി​ല്‍ കു​ട്ട​നാ​ടും അ​പ്പ​ര്‍​കു​ട്ട​നാ​ടും വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​തോ​ടെ ര​ണ്ടു​ല​ക്ഷ​ത്തോ​ളം പേ​ര്‍ ഇ​വി​ടം വി​ട്ടി​രു​ന്നു. ഇ​തി​ല്‍ ഒ​ന്ന​ര​ല​ക്ഷം പേ​ര്‍ കു​ട്ട​നാ​ട്ടി​ല്‍​നി​ന്നു​ള്ള​വ​രാ​യി​രു​ന്നു. ര​ണ്ടു പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ഇ​തു​വ​രെ ല​ക്ഷ​ത്തോ​ളം പേ​ര്‍​ മ​ട​ങ്ങി​യെ​ത്തി​യെ​ന്നാ​ണ്​ ക​ണ​ക്ക്.

മ​ഹാ​ശു​ചീ​ക​ര​ണ​ത്തി​ന്റെ മൂ​ന്നാം ദി​ന​മാ​യ വ്യാ​ഴാ​ഴ്​​ച​യും ആ​യി​ര​ക്ക​ണ​ക്കി​നു സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍ വൃ​ത്തി​യാ​ക്ക​ല്‍ പ്ര​ക്രി​യ​ക​ളി​ല്‍ പ​ങ്കു​കൊ​ണ്ടു. ആ​ല​പ്പു​ഴ നെ​ഹ്​​റു ട്രോ​ഫി ഫി​നി​ഷി​ങ്​ പോ​യ​ന്‍​റി​ല്‍​നി​ന്ന്​ രാ​വി​ലെ എ​ല്ലാ​വ​രും ഒ​രു​മി​ച്ചാ​ണ്​ കു​ട്ട​നാ​ട്ടി​ലേ​ക്ക്​ യാ​ത്ര തി​രി​ച്ച​ത്. ഇ​നി​യും വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടി​ല്ലാ​ത്ത പാ​ട​വ​ര​മ്ബു​ക​ളി​ലു​ള്ള ഏ​താ​നും വീ​ടു​ക​ള്‍ ഒ​ഴി​കെ കു​ട്ട​നാ​ട്ടി​ലെ മു​ഴു​വ​ന്‍ വീ​ടു​ക​ളും വൃ​ത്തി​യാ​യി ക​ഴി​ഞ്ഞു. മ​ഹാ​ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ല്‍ കേ​ര​ളം ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ്​ ന​ട​ന്ന​ത്. യു​വാ​ക്ക​ളും കു​ട്ടി​ക​ളും സ്​​ത്രീ​ക​ളും അ​ട​ക്കം പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​യാ​യി.

കു​ട്ട​നാ​ട്ടി​ലെ​യും അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ​യും ചി​ല​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം പൂ​ര്‍​ണ​മാ​യും ഇ​റ​ങ്ങാ​ത്ത​തി​നാ​ല്‍ കൈ​ന​ക​രി-​അ​യ്​​മ​നം-​ആ​ര്‍​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തി​ല​ട​ക്കം ചി​ല പ്ര​ദേ​ശ​ങ്ങ​ളി​​ലു​ള്ള​വ​രെ ക്യാ​മ്ബു​ക​ളി​ല്‍ ത​ന്നെ താ​മ​സി​പ്പി​ക്കാ​നാ​ണ്​ തീ​രു​മാ​നം.

Leave a Reply

Your email address will not be published. Required fields are marked *