ഒരു ദിവസം നാലു പീഡനങ്ങള്‍; എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നതെന്ന് സുപ്രീംകോടതി

ദില്ലി: രാജ്യത്ത് ബലാല്‍സംഗങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച്‌ സുപ്രീംകോടതി.

രാജ്യത്ത് ഒരു ദിവസം നാലു പീഡനങ്ങള്‍ നടക്കുന്നുവെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ബീഹാറിലെ മുസാഫര്‍പൂരിലെ ബാലികാമന്ദിരത്തില്‍ നടന്ന ബലാത്സംഗവുമായി ബന്ധപ്പെട്ട കേസ് പരിഗണിയ്ക്കുകയായിരുന്നു കോടതി.

രാജ്യത്ത് ഓരോ ആറു മണിക്കൂറിലും ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നതായി സുപ്രിം കോടതി നിരീക്ഷിച്ചു. ഇടത്തും വലത്തും നടക്കും ബലാത്സംഗങ്ങള്‍ നടക്കുന്നു. എന്താണ് ഈ രാജ്യത്ത് സംഭവിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.

ബീഹാറിലെ മുസാഫിര്‍പൂരില്‍ ബാലികാനിലയത്തില്‍ നടന്ന പീഡനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതി നിരീക്ഷണങ്ങള്‍ നടത്തിയത്.

ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം 38,000 ബലാത്സംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്യുന്നത്.

അതായത് ഒരു ദിവസം നാലു സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ ആരെങ്കിലും നടപടി എടുക്കണമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അഭിപ്രായപ്പെട്ടു.

ബിഹാറിലെ മുസാഫര്‍പൂരില്‍ 30ലേറെ പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. 42 പെണ്‍കുട്ടികളില്‍ 34 പേരും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. സ്ഥാപക ഉടമയായ ബ്രജേഷ് താക്കൂര്‍ അടക്കമുള്ള 11 പേരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *