ഓണത്തിന് മോഹന്‍ലാലിന്റെ രണ്ട് ചിത്രങ്ങൾ.

Image result for mohanlal

 

ഇത്തവണ ഓണത്തിന് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റേതായി ഉണ്ടാവുക രണ്ട് ചിത്രങ്ങള്‍. രഞ്ജിതിന്റെ സംവിധാനത്തില്‍ ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഡ്രാമയാണ് പ്രധാന മോഹന്‍ലാല്‍ ചിത്രം. ലണ്ടനില്‍ ഏറക്കുറേ മുഴുവനായും ചിത്രീകരിക്കുന്ന ഡ്രാമ ഒരു സോഷ്യല്‍ സറ്റയറാണെന്ന സൂചനയാണ് ലഭിക്കുന്നത്. കനിഹയാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത്. ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍, ജോണി ആന്റണി , കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന അഭിനേതാക്കളായുണ്ട്. വിനു തോമസാണ് സംഗീതം നല്‍കുന്നത്. ഛായാഗ്രഹണം അഴകപ്പനും എഡിറ്റിംഗ് പ്രശാന്ത് നാരായണനും നിര്‍വഹിക്കുന്നു. ഈ മാസം തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയാണ് ഓണത്തിന് എത്തുന്ന മറ്റൊരു മോഹന്‍ലാല്‍ ചിത്രം. നിവിന്‍ പോളി ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഇത്തിക്കര പക്കിയായാണ് മോഹന്‍ലാല്‍ എത്തുന്നത്. നാല്‍പ്പതു മിനിറ്റോളം ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്നാണ് സൂചന. നേരത്തേ ഇത്തിക്കര പക്കിയായുള്ള മോഹന്‍ലാലിന്റെ സ്റ്റില്ലുകള്‍ ഏറെ വൈറലായിരുന്നു.
9 മാസങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത വില്ലന്‍ ആണ് മോഹന്‍ലാലിന്റെ അവസാന റിലീസ്. സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ സംവിധാനം ചെയ്ത നീരാളി ജൂലായ് 12ന് പുറത്തിറങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. ആരാധകര്‍ ഏറെ പ്രതീക്ഷ വെക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിയന്‍ സെപ്റ്റംബറിലോ ഒക്‌റ്റോബറിലോ തിയറ്ററുകളിലെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *