ഓള്‍ ഇംഗ്ലണ്ട്‌ ഓപ്പണ്‍ ബാഡ്മിന്റണ്‍: ഇന്ത്യന്‍ താരം പി വി സിന്ധു ക്വാ​ര്‍​ട്ട​റി​ല്‍

ബര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു ക്വാ​ര്‍​ട്ട​റി​ല്‍. ഇന്നലെ നടന്ന മല്‍സരത്തില്‍ കൊ​റി​യ​യു​ടെ സും​ഗ് ജി ​ഹി​യു​നെ തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍​ട്ട​റി​ല്‍ കടന്നത്. 45 മി​നി​റ്റ് നീണ്ട് നിന്ന മല്‍സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്‍റെ ജയം.ലോക പന്ത്രണ്ടാം നമ്ബര്‍ താരത്തെയാണ് സിന്ധു ഇന്നലെ തോല്‍പ്പിച്ചത്.

ആദ്യ സെറ്റില്‍ നല്ല പ്രകടനമാണ് സും​ഗ് ജി ​നടത്തിയത്. ഒപ്പത്തിനൊപ്പമായിരുന്ന ആദ്യ സെറ്റ് മുന്നേറിയത്. എന്നാല്‍ രണ്ടാം സെറ്റില്‍ സിന്ധു ആധിപത്യം നേടി. ആദ്യ മത്സരത്തില്‍ അവര്‍ അമേരിക്കയുടെ ബെയ്‌വിന്‍ സാങ്ങിനെ ആണ് തോല്‍പ്പിച്ചത് . ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് പി വി സിന്ധു.

Leave a Reply

Your email address will not be published. Required fields are marked *