കത്തിക്കയറി ഇന്ധനവില

തിരുവനന്തപുരം: തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവില കൂടി. പെട്രോളിന് 32 പൈസ കൂടി 82.28 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 26 പൈസ കൂടി 76.06 രൂപയായി. എട്ട് ദിവസത്തിനിടെ പെട്രോള്‍ വിലയില്‍ 1.52 രൂപയും ഡീസലിന് 1.66 രൂപയും കൂടി.

കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 81.19 രൂപയാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തില്‍ പെട്രോളിന് 82 രൂപയും ഡീസലിന് 75.78 രൂപയുമാണ് വില.

ക്രൂഡോയില്‍ വിലക്കുതിപ്പും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് ഇന്ധനവില കൂടാന്‍ കാരണം. അതേസമയം കേന്ദ്രം എക്‌സൈസ് നികുതിയും സംസ്ഥാനങ്ങള്‍ വാറ്റും കുറച്ചാല്‍ വില നേരിയതോതിലെങ്കിലും കുറയ്‌ക്കാനാകും. അന്താരാഷ്‌ട്ര വിപണിയിലേക്ക് ഇറാനില്‍ നിന്നുള്ള ക്രൂഡോയില്‍ വിതരണം കുറഞ്ഞതിനാല്‍ വരും നാളുകളിലും വില കൂടുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *