കനത്ത മഴയ്ക്ക് മുമ്ബുതന്നെ റെഡ് അലര്‍ട്ട് നല്‍കിയിരുന്നു; ഡോ. എം. രാജീവന്‍

ന്യൂഡല്‍ഹി: കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് മന്ത്രാലയ സെക്രട്ടറി ഡോ. എം. രാജീവന്‍ പ്രമുഖ മാധ്യമത്തോട് പറഞ്ഞു. മഴയ്ക്ക് മുമ്ബുതന്നെ റെഡ് അലര്‍ട്ട് നല്‍കിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ കനത്ത മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ ഉണ്ടായിരുന്നു.

അണക്കെട്ടുകള്‍ അടക്കമുള്ളവയില്‍ ജൂലായില്‍തന്നെ വെള്ളം ഉയര്‍ന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് കിട്ടിയപ്പോള്‍ സംസ്ഥാനം ജാഗ്രത പാകിക്കേണ്ടതായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും. ഓഗസ്റ്റ് 4 നും 14 നും രണ്ടു സ്പെല്ലുകളിലായി മഴ കൂടുമെന്നാണ് അറിയിച്ചിരുന്നതെന്നും ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *