കമ്ബകക്കാനം കൂട്ടക്കൊല കേസില്‍ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തായി

തൊടുപുഴ: ഓഗസ്റ്റ് ഒന്നാം തീയതിയാണ് തൊടുപുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് കൃഷ്ണന്‍ കുട്ടി ഭാര്യ സുശീല മക്കളായ ആര്‍ഷ അര്‍ജുന്‍ എന്നിവരെയാണ് വീടിന് സമീപത്തു നിന്നും കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. കുടുംബം മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കൊല്ലപ്പെട്ടുവെന്നാണ് പോലീസിന്റെ നിഗമനം. ഇതിനിടയില്‍ നിര്‍ണായക തെളിവാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി മുസ്ലിം ലീഗ് നേതാവ് ഷിബു കോടികളുടെ ഇടാപാടുകളെ കുറിച്ച്‌ സംസാരിക്കുന്ന നിര്‍ണായക ഫോണ്‍ സംഭാഷണം ആണ് പുറത്തായത്. ദുരൂഹത നിറഞ്ഞ സംഭവത്തില്‍ ദുര്‍മന്ത്രവാദം ഉണ്ടോ എന്ന് സംശയമുണ്ടായിരുന്നു. ഇത് ശരി വെക്കുന്ന തെളിവുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. മന്ത്രവാദവുമായി ബന്ധപ്പെട്ട ഇടപാടുകളാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം സ്വദേശിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷിബുവിനെ കൂടാതെ ഇര്‍ഷാദ്, റിട്ട. പോലീസ് ഉദ്യോഗസ്ഥനായ രാജശേഖരന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലുള്ളത്.

കൂടാതെ സാമ്ബത്തിക ഇടപാടുമായി ബന്ധപ്പെട്ട് തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ തെളിവുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *