കരുണാനിധിക്ക് പിണറായി വിജയനും ഗവര്‍ണര്‍ പി സദാശിവവും ആദരാജ്ഞലി അര്‍പ്പിച്ചു

ചെന്നൈ:അന്തരിച്ച തമിഴ് നാട് മുന്‍ മുഖ്യമന്ത്രിയും ഡി എം കെ പാര്‍ട്ടിയുടെ നേതാവുമായ കലൈഞ്ജര്‍ എം കരുണാനിധിക്ക് കേരളാ മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഗവര്‍ണര്‍ പി സദാശിവവും അന്തിമോപചാരം അര്‍പ്പിച്ചു. ചെന്നൈയിലെ രാജാജി ഹാളില്‍ എത്തിയാണ് മൂവരും അന്തിമോപചാരം അര്‍പ്പിച്ചത്. കരുണാനിധിയെ ഒരു നോക്ക് കാണാനായി നിരവധി നേതാക്കളാണ് തമിഴ് നാടിന്‍റെ പല ഭാഗത്ത് നിന്നും എത്തിക്കൊണ്ടിരിക്കുന്നത്. തിക്കിലും തിരക്കിലുംപെട്ട് രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു. ഇവരെ കൂടാതെ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവും മകളും എംപിയുമായ കവിതയും കലൈഞ്ജര്‍ കരുണാനിധിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *