കാല്‍വിരലുകള്‍ക്കിടയിലെ ചൊറിച്ചില്‍; അത്‌ലറ്റ്‌സ് ഫൂട്ടാണോയെന്ന് തിരിച്ചറിയൂ…

ഫംഗസ് ബാധയെ തുടര്‍ന്ന് കാലിലുണ്ടാകുന്ന അണുബാധയാണ് അത്‌ലറ്റ്‌സ് ഫൂട്ട്. പൊതുവേ അത്‌ലറ്റുകളിലാണ് ഇത് കണ്ടുവരാറ്. അത്‌ലറ്റുകള്‍ പാദം ഉറപ്പിച്ച്‌ നിര്‍ത്താന്‍ ഇടുങ്ങിയ ഷൂ ധരിക്കുമ്ബോള്‍ കൂടുതല്‍ വിയര്‍ക്കുന്നു. ഈ വിയര്‍പ്പ് വിരലുകള്‍ക്കിടയിലിരുന്ന് ഫംഗസ് ബാധയുണ്ടാകുന്നു. കാല്‍ വിരലുകള്‍ക്കിടയില്‍ നനവ് ഇരുന്നാണ് പൊതുവേ ഈ ഫംഗസ് ബാധയുണ്ടാകാറ്.

മഴക്കാലത്താണ് അത്‌ലറ്റ്സ്ഫൂട്ട് ഏറ്റവുമധികം പരക്കുന്നത്. കാലില്‍ തുടര്‍ച്ചയായി നനവ് ഇരിക്കുന്നത് മൂലമാണിത്. എന്നാല്‍ കാലിലുണ്ടാകുന്ന എല്ലാ തരം ചൊറിച്ചിലുകളും അത്‌ലറ്റ്സ് ഫൂട്ടല്ല. ഇതിന്റെ പ്രധാന ലക്ഷണങ്ങളേതെല്ലാമെന്ന് നോക്കാം…

അത്‌ലറ്റ്സ്ഫൂട്ടിന്റെ ലക്ഷണങ്ങള്‍

ചൊറിച്ചില്‍ തന്നെയാണ് പ്രധാന ലക്ഷണം. പാദങ്ങളില്‍ വെള്ളം നിറഞ്ഞത് പോലുള്ള ചെറിയ മുകുളങ്ങളുണ്ടാവുകയും ഇത് ചൊറിയുകയും അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നു. കാല്‍ വിരലുകള്‍ക്കും കാല്‍ വണ്ണകള്‍ക്കുമിടയിലായി നീറ്റലും പൊള്ളലും അനുഭവപ്പെടും. കാലിലെ തൊലി ഉണങ്ങി, പതിയെ അടര്‍ന്ന് പോരുന്നതും ഒരു ലക്ഷണമാണ്. അതുപോലെ തന്നെ കാല്‍വിരലുകളിലെ നഖങ്ങളുടെ നിറം മാറ്റം, നഖം പറിഞ്ഞിളകിപ്പോരല്‍ – ഇതെല്ലാം സൂചുപ്പിക്കുന്നതും അത്‌ലറ്റ്സ് ഫൂട്ടിന്റെ സാധ്യതകളാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

കാല്‍ ഇളംചൂടുള്ള വെള്ളമുപയോഗിച്ച്‌ കഴുകിയ സേഷം വൃത്തിയുള്ള തുണിയുപയോഗിച്ച്‌ പതിയെ തുടയ്ക്കുക. കാലില്‍ നനവ് ഇരിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. പുറത്ത് പോയി, തിരിച്ചുവന്നാല്‍ ഉടന്‍ തന്നെ ഷൂ അഴിച്ചുമാറ്റാന്‍ ശ്രദ്ധിക്കുക. കോട്ടണ്‍ സോക്‌സാണ് ധരിക്കാന്‍ ഏറ്റവും നല്ലത്, അത് എല്ലാ ദിവസവും മാറ്റുകയും വേണം.

ഫംഗസ് ബാധയുടെ ഭാഗമായി ഉണ്ടായ മുകുളങ്ങളില്‍ ചൊറിയാതിരിക്കാനും അവ പൊട്ടിക്കാതിരിക്കാനും കരുതലെടുക്കുക. കഴിയുന്നതും ചെരിപ്പിട്ട ശേഷം മാത്രം നടക്കുക. മറ്റുള്ളവരുടെ ഷൂ, സോക്‌സ്, ചെരിപ്പ് എന്നിവ ഉപയോഗിക്കാതിരിക്കുക. മാത്രമല്ല, ഷൂവോ ചെരിപ്പോ വാങ്ങുമ്ബോള്‍ അളവ് കൃത്യമാണെന്ന് ഉറപ്പിക്കണം.

ഇടയ്ക്കിടെ കാല്‍ കഴുകി, തുടച്ചുണക്കുന്നതും ആന്റി ഫംഗല്‍ പൗഡര്‍ ഉപയോഗിക്കുന്നതും തന്നെയാണ് അത്‌ലറ്റ്സ് ഫൂട്ടിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *