കുട്ടനാട്‌ ശുചീകരണത്തിന‌് തുടക്കം; അണിനിരക്കുന്നത് അരലക്ഷം പേര്‍

ആലപ്പുഴ > പ്രളയം മലിനമാക്കിയ കുട്ടനാടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ജില്ലയ‌്ക്കു പുറത്തുനിന്നും ആയിരങ്ങളാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയത്‌. മന്ത്രി ജി സുധാകരനടക്കമുള്ള ജനപ്രതിനിധികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തന്നെ രംഗത്തുണ്ട്‌.

സന്നദ്ധ പ്രവര്‍ത്തകരും ജില്ലാ ഭരണസംവിധാനവും തദേശഭരണ സ്ഥാപന പ്രതിനിധികളും വിവിധ വകുപ്പുകളും സാങ്കേതികവിദ്യയും ഒരുപോലെ കൈകോര്‍ത്തുള്ള പ്രവര്‍ത്തനത്തിനാണ‌് തുടക്കമായിരിക്കുന്നത്‌

യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന കര്‍മപദ്ധതിക്കായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും അടങ്ങുന്ന 60‌,000 ആളുകള്‍ കുട്ടനാട്ടിലെത്തും. കുട്ടനാട്ടിലെ 16 പഞ്ചായത്തുകളിലായി 226 വാര്‍ഡുകളിലാണ‌് ശുചീകരണം.

30ന‌് സ‌്കൂ‌ളുകളിലെ ക്യാമ്ബുകള്‍ നിര്‍ത്തലാക്കുന്ന സാഹചര്യത്തില്‍ വീടുകളിലേക്ക‌് മടങ്ങേണ്ടി വരുന്ന ആയിരക്കണക്കിന‌് കുട്ടനാട്ടിലെ കുടുംബങ്ങള്‍ക്ക‌് വീടുകളിലേക്ക‌് എത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളത‌്. പ്രദേശങ്ങള്‍ ശുചീകരിക്കാന്‍ ആയിരക്കണക്കിന‌് പേരുടെ അദ്ധ്വാനം ആവശ്യമാണ‌്. ഇത‌് മുന്നില്‍ക്കണ്ടാണ‌് ദ്രുതഗതിയിലുള്ള ശുചീകരണം നടപ്പാക്കുന്നത‌്.

30ന് വീടുകളിലേക്ക് പോകാത്തവരെ പ്രത്യേക ക്യാമ്ബുകളിലേക്ക് മാറ്റും. ഓരോ പഞ്ചായത്തില്‍ നിന്നുള്ളവരെയും പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി അവിടെ നിന്ന് റോഡ്-ജലഗതാഗത മാര്‍ഗം അവരവരുടെ വീടുകളില്‍ എത്തിക്കും. 31ന് കുട്ടനാട് പ്ലാസ‌്റ്റിക് വിരുദ്ധ ദിനമായി ആചരിക്കും. സന്നദ്ധ പ്രവര്‍ത്തനത്തില്‍ ഇറങ്ങുന്നവര്‍ക്കും ക്യാമ്ബില്‍ നിന്ന് മടങ്ങുന്നവര്‍ക്കും ഭക്ഷണക്രമീകരണം വരുത്തും.

ശുചീകരണ പ്രവര്‍ത്തനത്തിലെ വളണ്ടിയേഴ‌്സിനുള്ള ഒാണ്‍ലൈന്‍ രജിസ‌്ട്രേഷന്‍ പൂര്‍ത്തിയായി. ഇനിയും പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി ആലപ്പുഴ കലക്ടറേറ്റില്‍ ഹെല്‍പ‌് ഡസ‌്ക‌് ആരംഭിച്ചിട്ടുണ്ട്‌. താല്‍പര്യമുള്ളവര്‍ ചൊവ്വാഴ‌്ച രാവിലെ എത്തിച്ചേരണം. ഇവരെ അതത‌് സ്ഥലങ്ങളിലേക്ക‌് എത്തിക്കാന്‍ വാഹന സൗകര്യവും ജില്ലാ ഭരണ സംവിധാനവും തയ്യാറാക്കി
യിട്ടുണ്ട‌്.

പ്രളയഗ്രാമസഭകള്‍ ചേര്‍ന്നു

ആലപ്പുഴ > മഹാശുചീകരണത്തിന്റെ വിജയത്തിനായി പ്രളയ ഗ്രാമസഭകള്‍ചേര്‍ന്നു. ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്ന സ‌്കൂളുകളില്‍ നടന്ന യോഗങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഒരേ ക്യാമ്ബില്‍ വിവിധ പഞ്ചായത്തുകളിലെയും വാര്‍ഡുകളിലെയും ആളുകള്‍ താമസിക്കുന്നതിനാല്‍ കേന്ദ്രീകൃതമായാണ‌് ഗ്രാമസഭകള്‍ ചേര്‍ന്നത‌്.

Leave a Reply

Your email address will not be published. Required fields are marked *