കെപി ഉമ്മര്‍ ഫിലിം ആന്‍ഡ് ടി വി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ‘കാര്യം നിസ്സാര’ത്തിലെ അനീഷ് രവിയുംഅനു ജോസഫും മികച്ച താര ജോഡികൾ…

 

കൈരളി ടി വി സംപ്രേഷണം ചെയ്യുന്ന കാര്യം നിസ്സാരം എന്ന പരിപാടിയിലെ അനു ജോസഫ് , അനീഷ് രവി എന്നിവര്‍ക്ക് മികച്ച താര ജോഡികള്‍ക്കുള്ള അവാര്‍ഡ് ലഭിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.

ചലച്ചിത്ര രത്ന പുരസ്‌കാരം സിനിമാ താരം പ്രേം കുമാറിനും സംവിധായകന്‍ സലിം അഹമ്മദിനും ലഭിച്ചു.മികച്ച നവാഗത സംവിധായകനായി ഗിരീഷ് ദാമോദരനെയും യുവ നടിയായി രസ്‌ന പവിത്രനെയും തിരഞ്ഞെടുത്തു.

ചലച്ചിത്ര സംവിധായകന്‍ ആലപ്പി അഷ്‌റഫ് ചെയര്‍ മാനായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. സെപ്റ്റംബര്‍ 9 ന് പയ്യന്നൂരില്‍ വച്ച്‌ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *