കേരളത്തിന് യുഎഇ നല്‍കുന്ന സഹായം നിരസിക്കരുതെന്ന് എ.കെ.ആന്റണി

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതിയില്‍ കോടികളുടെ നഷ്ടമാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിന് യുഎഇ നല്‍കുന്ന സഹായം നിരസിക്കരുതെന്ന് മുന്‍ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എ.കെ.ആന്റണി. ഇതിനായി കീഴ്‌വഴക്കങ്ങള്‍ പൊളിച്ചെഴുതണമെന്ന് ആന്റണി പറഞ്ഞു. മാത്രമല്ല സഹായം നിരസിച്ചാല്‍ കേരളവും യുഎഇയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുമെന്നും എകെ ആന്റണി വ്യക്തമാക്കി. യുപിഎ കാലത്ത് വിദേശ സഹായങ്ങള്‍ സ്വീകരിക്കില്ലെന്ന് തീരുമാനമെടുത്തിരിക്കാം. എന്നാല്‍, ആവശ്യവും അവസരവും മനസിലാക്കി അത് നിലവിലെ സര്‍ക്കാര്‍ തിരുത്തണമെന്നും ആന്റണി.

Leave a Reply

Your email address will not be published. Required fields are marked *