കേരളത്തില്‍ കൂട്ടമരണം വിതച്ചത് പഴംതീനി വവ്വാലുകള്‍ തന്നെ; നിപ്പാ ഉറവിടം സ്ഥിരീകരിച്ചു

കോഴിക്കോട്: കേരളത്തില്‍ മരണം വിതച്ച നിപ്പാ വൈറസ് ഉറവിടം പഴംതീനി വവ്വാലുകള്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നടത്തിയ പരീക്ഷണത്തിലാണ് കണ്ടെത്തല്‍. പഴംതീനി വവ്വാലുകളാണ് നിപ്പാ വൈറസ് പരത്തിയതെന്ന് കേന്ദ്ര ആരോഗ്യ ഗവേഷക കൗണ്‍സിലില്‍ നടന്ന പരീക്ഷണത്തില്‍ കണ്ടെത്തി.

ആദ്യഘട്ടത്തില്‍ 21 സാമ്ബിളുകള്‍ ആയിരുന്നു അയച്ചിരുന്നത്. എന്നാല്‍ അതിന്റെ ഫലം നെഗറ്റീവ് ആയിരുന്നു. കീടങ്ങളെ ഭക്ഷിക്കുന്ന വവ്വാലുകളുടെ സാമ്ബിളുകള്‍ ആയിരുന്നു അന്ന് പരീക്ഷിച്ചിരുന്നത്.

തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍, പഴംതീനി വവ്വാലുകളുടെ 55 സാമ്ബിളുകള്‍ ആയിരുന്നു പരീക്ഷണത്തിനായി അയച്ചത്. ഇതിന്റെ പരിശോധനാഫലത്തിലാണ് നിപ്പാ ഉറവിടം പഴംതീനി വവ്വാലുകളെന്ന് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 17 പേരായിരുന്നു നിപ്പാ ബാധിച്ച്‌ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *