കോഴിക്കോട്ട് പക്ഷികളെ കൊന്നൊടുക്കല്‍ ; രണ്ടാം ഘട്ടം ഇന്ന് തുടങ്ങും

കോഴിക്കോട്: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളില്‍ വളര്‍ത്ത് പക്ഷികളെ കൊന്നൊടുക്കുന്നതിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. പക്ഷികളെ ജനങ്ങള്‍ ഒളിപ്പിച്ച്‌ വയ്ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ദ്രുതകര്‍മ്മ സേന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. രണ്ടാം ഘട്ടത്തില്‍ ദ്രുതകര്‍മ്മ സേനയ്ക്കൊപ്പം പ്രദേശിക ജനപ്രതിനിധിയും ഹെല്‍ത്ത് ഇന്‍സ്പെക്ടറും പൊലീസും ഉണ്ടാകും.

കൊടിയത്തൂര്‍ പഞ്ചായത്തിലാണ് ഏറ്റവും അധികം സേനാംഗങ്ങള്‍ ഇറങ്ങുക. നടപടികള്‍ തടഞ്ഞാല്‍ കേസെടുക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *