ക​ന്ന​​ഡ ക​വി സു​മ​തീ​ന്ദ്ര നാ​ഡി​ഗ് അ​ന്ത​രി​ച്ചു

ബം​ഗ​ളൂ​രു: പ്ര​ശ​സ്ത ക​ന്ന​ഡ ക​വി​യും സാ​ഹി​ത്യ നി​രൂ​പ​ക​നു​മാ​യ ഡോ.​സു​മ​തീ​ന്ദ്ര നാ​ഡിഗ്(83) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ ബം​ഗ​ളൂ​രു​വി​ലാ​യി​രു​ന്നു അ​ന്ത്യം. നാ​ഷ​ണ​ല്‍ ബു​ക്ക് ട്ര​സ്റ്റ് മു​ന്‍ ചെ​യ​ര്‍​മാ​നാ​ണ്.

1935 മേ​യ് നാ​ലി​ന് ക​ര്‍​ണാ​ട​ക​യി​ലെ ചി​ക്ക​മം​ഗ​ലൂ​രി​ലാ​ണ് ജ​ന​നം. ക​ര്‍​ണാ​ട​ക​യി​ലെ ആ​ധു​നി​ക സാ​ഹി​ത്യ​കാ​ര​ന്മാ​രി​ല്‍ പ്ര​ധാ​നി​യാ​ണ് അ​ദ്ദേ​ഹം. ദാ​മ്ബ​ത്യ ഗീ​ത, പ​ഞ്ച​ഭൂ​ത, ഖ​ണ്ഡ​കാ​വ്യ സ​മാ​ഹാ​രം എ​ന്നി​വ പ്ര​ധാ​ന​കൃ​തി​ക​ളാ​ണ്. നി​ര​വ​ധി ചെ​റു​ക​ഥ​ക​ളും നി​രൂ​പ​ണ ഗ്ര​ന്ഥ​ങ്ങ​ളും ബാ​ല​കൃ​തി​ക​ളും ര​ചി​ച്ചു.

ക​ര്‍​ണാ​ട​ക സാ​ഹി​ത്യ അ​ക്കാ​ഡ​മി, സാ​ഹി​ത്യ പു​ര​സ്കാ​ര്‍, നി​ര​ഞ്ജ​ന പ്ര​ശ​സ്തി, കെ​മ്ബ ഗൗ​ഡ പു​ര​സ്കാ​രം അ​ട​ക്കം നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *