ചരിത്ര നേട്ടം കൈവിട്ട് ഇന്ത്യ; തോല്‍വി 31 റണ്‍സിന്

ബെര്‍മിംഗ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടുമായി നടക്കുന്ന ടെസ്റ്റ് പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 31 റണ്‍സിന്റെ തോല്‍വി. മത്സരത്തിന്റെ എല്ലാ മേഖലയിലും മികച്ച പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വെറും 162 റണ്‍സ് നേടാന്‍ സാധിച്ചുള്ളൂ. രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. എന്നാല്‍ ആ മികവ് ബാറ്റിങ്ങില്‍ തുടരാന്‍ ഇന്ത്യക്ക് സാധിച്ചില്ല. 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയും 31 റണ്‍സെടുത്ത ഓള്‍ റൗണ്ടര്‍ ഹാര്‍ദിക്ക് പാണ്ട്യയുമാണ് ബാറ്റിങ്ങില്‍ നീതി പുലര്‍ത്തിയത്. എന്നാല്‍ ഇരുവരുടെയും ഇന്നിങ്സിന് ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ല. ബെന്‍ സ്റ്റോക്സ് ൪ വിക്കറ്റ് നേടി കൂടാതെ ആന്‍ഡേഴ്സണും ബ്രോഡും 2 വിക്കറ്റ് വീതം വീഴ്ത്തി. സാം കുറാനാണ് പപ്ലേയര്‍ ഓഫ് ദി മാച്ച്‌

Leave a Reply

Your email address will not be published. Required fields are marked *