ചിറക്കല്‍ ചിറയില്‍ ചാകര..!

പു​തി​യ​തെ​രു(കണ്ണൂര്‍): കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ത​ക​ര്‍ന്ന ചി​റ​ക്ക​ല്‍ ചി​റ​ ന​വീ​ക​ര​ണത്തിനിടെ മത്സ്യച്ചാകര. ചി​റ​യി​ലെ ച​ളി​യി​ലി​റ​ങ്ങി ട​ണ്‍​ക​ണ​ക്കി​ന് മ​ത്സ്യ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മാ​ത്ര​മാ​യി നാ​ട്ടു​കാ​ര്‍ പി​ടി​ച്ച​ത്.

70 എ​ച്ച്‌.​പി​യു​ടെ​യും 28 എ​ച്ച്‌.​പി​യു​ടെ​യും ഒാ​രോ​ന്നും 20 എ​ച്ച്‌.​പി​യു​ടെ ര​ണ്ടും പ​മ്ബ് സെ​റ്റ്​ ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ള്ളം വ​റ്റി​ച്ച​ത്. വെ​ള്ളം വ​റ്റി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ മ​ത്സ്യം പി​ടി​ക്കാ​ന്‍ ദി​വ​സ​വും നി​ര​വ​ധി പേ​രാ​ണ് ചി​റ​ക്ക​ല്‍ ചി​റ​യി​ലെ​ത്തി​യ​ത്.

ഒ​രു മീ​റ്റ​റി​ല​ധി​കം വ​ലു​പ്പ​മു​ള്ള, 30 കി​ലോ​യി​ല​ധി​കം തൂ​ക്കം വ​രു​ന്ന ആ​ഫ്രി​ക്ക​ന്‍ മു​ഷി​വ​രെ ചി​റ​യി​ല്‍​നി​ന്ന്​ കി​ട്ടി. 14.70 ഏ​ക്ക​റി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ചി​റ​ക്ക​ല്‍ ചി​റ ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യ നി​ര്‍​മി​ത ജ​ല​സ്രോ​ത​സ്സാ​ണ്.

1200 ല​ക്ഷം ലി​റ്റ​ര്‍ ജ​ലം ചി​റ​യി​ല്‍ സം​ഭ​രി​ക്കാ​നാ​വു​മെ​ങ്കി​ലും ച​ളി നി​റ​ഞ്ഞ​തു​കാ​ര​ണം പ​കു​തി വെ​ള്ളം പോ​ലും നി​ല​നി​ര്‍​ത്താ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​യാ​ണ്. തു​ട​ര്‍​ന്നാ​ണ്​ ചി​റ ന​വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ജി​ല്ല ഭ​ര​ണ​കൂ​ടം സ​മ​ര്‍​പ്പി​ച്ച എ​സ്​​റ്റി​മേ​റ്റി​ല്‍ ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 2017 ഏ​പ്രി​ലി​ല്‍ 2.30 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​ണ്​ ന​ല്‍​കി​യ​ത്. 2018 ജൂ​ലൈ​യി​ല്‍ ജ​ല​സേ​ച​ന വ​കു​പ്പ് 2.25 ല​ക്ഷം രൂ​പ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി​യും ന​ല്‍​കി.

ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്‌​ഘാ​ട​നം ചി​റ​ക്ക​ല്‍ ചി​റ​യി​ലെ മാ​ലി​ന്യം നീ​ക്കി​യാ​യി​രു​ന്നു തു​ട​ങ്ങി​യ​ത്. ഉ​ദ്‌​ഘാ​ട​ന വേ​ള​യി​ല്‍ 2017 ഏ​പ്രി​ലോ​ടെ ചി​റ​യി​ലെ വെ​ള്ളം വ​റ്റി​ച്ച്‌​ ച​ളി പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്യു​മെ​ന്നും ചി​റ​യെ സം​ര​ക്ഷി​ക്കു​മെ​ന്നും മ​ന്ത്രി​മാ​രാ​യ കെ.​കെ. ശൈ​ല​ജ, രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി എ​ന്നി​വ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2016ല്‍ ​ന​ട​ന്ന ഉ​ദ്‌​ഘാ​ട​ന വേ​ള​യി​ല്‍ ആ​മ്ബ​ലും പാ​യ​ലും മാ​ലി​ന്യ​വും ആ​ഴ്ച​ക​ളെ​ടു​ത്താ​ണ് നീ​ക്കം ചെ​യ്ത​ത്. നീ​ക്കം ചെ​യ്ത അ​തേ വേ​ഗ​ത്തി​ല്‍​ത​ന്നെ ഇ​വ വീ​ണ്ടും ചി​റ​യി​ല്‍ വ്യാ​പി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ജി​ല്ല നി​ര്‍​മി​തി​കേ​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്ന്​ ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്.

രാ​ജ​കു​ടും​ബ​ങ്ങ​ള്‍ അം​ഗ​ങ്ങ​ളാ​യ ചി​റ​ക്ക​ല്‍ കോ​വി​ല​കം ക്ഷേ​മ സം​ര​ക്ഷ​ണ സ​മി​തി മു​ന്നോ​ട്ടു​വെ​ച്ച നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ച്‌ മാ​ത്ര​മേ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ത്താ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​ന് സാ​ധി​ക്കൂ. ചി​റ വൃ​ത്തി​യാ​ക്കു​മ്ബോ​ള്‍ ല​ഭി​ക്കു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും മ​റ്റും കോ​വി​ല​കം വ​ക ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും തേ​വാ​ര​ങ്ങ​ളു​ടെ​യും ഉ​പ​യോ​ഗ​ത്തി​നാ​യി ന​ല്‍​ക​ണം എ​ന്ന​താ​ണ്​ പ്ര​ധാ​ന വ്യ​വ​സ്​​ഥ.

Leave a Reply

Your email address will not be published. Required fields are marked *