ജാര്‍ഖണ്ഡില്‍ വ്യക്തമായ ഭൂരിപക്ഷം നേടി മഹാസഖ്യം, കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്‍ ആഘോഷം

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുമായി മഹാസഖ്യം. തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ സാഹചര്യത്തില്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷങ്ങള്‍ കൊഴുക്കുകയാണ്. 81ല്‍ 41 സീറ്റുകളിലും വിജയം കണ്ടെത്തിയത്. മഹാസഖ്യമാണ്. അതേസമയം 29 സീറ്റുകള്‍ മാത്രമാണ് സംസ്ഥാനത്ത് ബി.ജെ.പിക്ക് നേടാനായത്. സംസ്ഥാനത്ത് എ.ജെ.എസ്.യുവിന് സീറ്റും, ജെ.വി.എമ്മിനു മൂന്ന് സീറ്റും നേടാനായിട്ടുണ്ട്.

മറ്റുള്ളവര്‍ നാല് സീറ്റുകളിലും വിജയം കണ്ടെത്തി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും രാജ്യത്ത് പ്രതിഷേധങ്ങള്‍ കൊടുമ്ബിരി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിക്ക് ഏറെ നിര്‍ണായകമാണ് ജാര്‍ഖണ്ഡ് ജനവിധി. കേവല ഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് വേണ്ടത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ബി.ജെ.പി 65 സീറ്റ് വരെ ലീഡ് പിടിച്ചെങ്കിലും വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 29 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു.

എക്സിറ്റ് പോളുകള്‍ ബി.ജെ.പി പരാജയപ്പെടുമെന്ന സാധ്യതയാണ് ചൂണ്ടിക്കാട്ടിയത്. ഇത്തവണ സഖ്യമേതുമില്ലാതെ ഒറ്റയ്ക്കാണ് ബി.ജെ.പി ജാര്‍ഖണ്ഡില്‍ മത്സരിച്ചത്. അതേസമയം ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങളാണ് ചര്‍ച്ചയായതെന്ന പ്രതികരണവുമായി മുന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്‍ രംഗത്ത് വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *