ജിയോ ഇന്‍സ്​റ്റിട്ട്യൂട്ട്​ ആദ്യവര്‍ഷം ഫീസിനത്തില്‍ സ്വരൂപിക്കുക 100 കോടി

ന്യൂഡല്‍ഹി: മുകേഷ്​ അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ ഇന്‍സ്​റ്റിട്ട്യൂട്ട്​ വാര്‍ത്തകളില്‍ നിറയുകയാണ്​. കടലാസ്​ പദ്ധതിക്ക്​ ശ്രേഷ്​ഠ പദവി കേന്ദ്രസര്‍ക്കാര്‍ നല്‍കിയതോടെ ജിയോ ഇന്‍സ്​റ്റിട്ട്യൂട്ട്​ തുടങ്ങുന്നതിന്​ മുമ്ബ്​ തന്നെ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ഇന്‍സ്​റ്റിട്ട്യൂട്ട്​ സംബന്ധിച്ച കൂടുതല്‍ വാര്‍ത്തകള്‍ പുറത്ത്​ വരികയാണ്​.

നിലവിലെ കണക്കുകളനുസരിച്ച്‌​ 100 കോടി രൂപയായിരിക്കും ജിയോ ഇന്‍സ്​റ്റിട്ട്യൂട്ടി​​െന്‍റ ആദ്യ വര്‍ഷ വരുമാനമെന്നാണ്​ ഇന്ത്യന്‍ എക്​സ്​പ്രസ്​ പുറത്ത്​ വിടുന്ന കണക്കുകളില്‍ പറയുന്നത്​. ഇതില്‍ 38 കോടി വിദ്യാര്‍ഥികള്‍ക്കുള്ള സ്​കോളര്‍ഷിപ്പിനായി മാറ്റിവെക്കുമെന്നും അവകാശവാദമുണ്ട്​.

നാച്ചുറല്‍ സയന്‍സ്​(300), എന്‍ജിനീയറിങ്​ ആന്‍ഡ്​ കമ്ബ്യൂട്ടര്‍ സയന്‍സ്​(250), ഹ്യുമാനിറ്റിസ്​(200), മാനേജ്​മ​െന്‍റ്​(125), നിയമം(90), മീഡിയ ആന്‍ഡ്​ ജേണലിസം(60), പെര്‍ഫോമിങ്​ ആര്‍ട്​സ്​(50) സ്​പോര്‍ട്​സ്​(80), അര്‍ബന്‍ പ്ലാനിങ്​ ആന്‍ഡ്​ ആര്‍ക്കിടെക്​ചര്‍(50) എന്നിങ്ങനെയാണ്​ ജിയോ ഇന്‍സ്​റ്റട്ട്യൂട്ടിലെ വിവിധ വിഷയങ്ങള്‍ക്കുള്ള സീറ്റുകള്‍. ആദ്യ വര്‍ഷം 1000 വിദ്യാര്‍ഥികളാവും ജിയോ ഇന്‍സ്​റ്റിട്ട്യൂട്ടില്‍ പ്രവേശനം നേടുക.

Leave a Reply

Your email address will not be published. Required fields are marked *