ടിക്കറ്റ് നിരക്കുകളില്‍ വമ്ബന്‍ ഓഫര്‍ പ്രഖ്യാപിച്ച്‌ ഗോ എയര്‍;1,099രൂപയ്ക്ക് ടിക്കറ്റ്

മുബൈ:ടിക്കറ്റ് നിരക്കുകളില്‍ വമ്ബിച്ച ഓഫര്‍ പ്രഖ്യാപിച്ച്‌ ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സില്‍ ഒന്നായ ഗോ എയര്‍. 1,099രൂപയുടെ വിമാന ടിക്കറ്റാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്. പത്തുലക്ഷത്തോളം സീറ്റുകളാണ് ഈ നിരക്കില്‍ വില്‍ക്കുന്നത്. ഓഗസ്റ്റ് നാലുമുതല്‍ ഒന്‍പത് വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ സ്വന്തമാക്കാനാകുന്നത്. ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ ഈ ഓഫര്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പേടിഎം വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ച് ശതമാനം എക്‌സ്ട്രാ ക്യാഷ് ബാക്കും ലഭിക്കും. 250 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കാനുള്ള അവസരമാണ് ഇതുവഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഗൊ എയര്‍ വെബ്‌സൈറ്റിലൂടെയോ, മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 3000രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്. മിന്ത്ര ആപ്പിലൂടെയുള്ള ബുക്കിംഗുകളില്‍ 750രൂപ ഡിസ്‌കൗണ്ട് ലഭിക്കും.

ഡല്‍ഹി, ഗോവ, ബംഗളൂരു, ശ്രീനഗര്‍, ലക്‌നൗ, മുംബൈ അടക്കം 23 ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന ഗൊ എയര്‍ നിലവില്‍ ആഴ്ചയില്‍ 1,544ലധികം ഫ്‌ളൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *