‘ട്രെയിന്‍ ടിക്കറ്റില്‍ ഇനി കൈ പൊള്ളും’:യാത്രാ നിരക്കില്‍ വര്‍ധനവിന് സാധ്യത; പെന്‍ഷന്‍ വിതരണത്തിന് പ്രതിവര്‍ഷം 50,000 കോടി രൂപയുടെ ബാധ്യതയും യാത്രാ ചെലവില്‍ 35,000 കോടി രൂപ നഷ്ടവും; റെയില്‍വേയുടെ പെന്‍ഷന്‍ ബാധ്യത ഭാഗികമായെങ്കിലും ധനകാര്യ മന്ത്രാലയം ഏറ്റെടുക്കണമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ യാത്രാ നിരക്കില്‍ വര്‍ധനവുണ്ടാകും എന്ന സൂചനയാണ് ഇപ്പോള്‍ റെയില്‍വേ മന്ത്രാലയത്ത് നിന്നും പുറത്ത് വരുന്നത്. യാത്രാ നിരക്കില്‍ കാലാനുസൃതമായ മാറ്റം ആവശ്യമാണെന്നാണ് പാര്‍ലമെന്ററി സമിതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യാത്രാ ചെലവുകളില്‍ 35,000 കോടി രൂപയുടെ നഷ്ടവും പെന്‍ഷന്‍ വിതരണത്തില്‍ 50,000 കോടി രൂപയുടെ ബാധ്യതയുമാണ് റെയില്‍വേയ്ക്ക് ഇപ്പോഴുള്ളത്. റെയില്‍വേയ്ക്ക് ഇപ്പോഴുള്ള വരുമാനത്തില്‍ കാര്യമായ വര്‍ധനയില്ല. ഇത് കണക്കിലെടുത്താണ് കാലാനുസൃതമായ പരിഷ്‌കാരത്തലൂടെ മാത്രമേ നഷ്ടം നികത്താന്‍ സാധിക്കൂ എന്ന് റെയില്‍വേ കണ്‍വെന്‍ഷന്‍ കമ്മറ്റി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.റെയില്‍വേയില്‍ ഫ്‌ളെക്‌സി ചാര്‍ജ് രീതി നടപ്പാക്കിയതിലൂടെ റെയില്‍വേയ്ക്കുണ്ടായ ഗുണങ്ങള്‍ വിലയിരുത്തണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്.

2013 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 2014-2015 സാമ്ബത്തിക വര്‍ഷം ഒഴിച്ചു മറ്റു വര്‍ഷങ്ങളില്‍ ആഭ്യന്തര വരുമാന ലക്ഷ്യങ്ങള്‍ കൈവരിക്കാനായിട്ടില്ലെന്നതില്‍ സമിതി ആശങ്ക പ്രകടിപ്പിച്ചു. ശമ്ബള, പെന്‍ഷന്‍ ഘടനകള്‍ കണക്കാക്കുന്നതു മറ്റൊരു മന്ത്രാലയമാണെങ്കിലും, ആ തുക കണ്ടത്തേണ്ടതിന്റെ ബാധ്യത റെയില്‍വേ മന്ത്രാലയത്തിനാണ്. റെയില്‍വേ ഒഴികെയുള്ള മന്ത്രാലയങ്ങളുടെ പെന്‍ഷന്‍ ബാധ്യത ധനകാര്യ വകുപ്പിനാണ്. പെന്‍ഷന്‍ വിതരണത്തിനായി വന്‍ തുക ചെലവഴിക്കേണ്ടിവരുന്നത് റെയില്‍വേയെ വലിയ തോതില്‍ ബാധിക്കുന്നു.കേന്ദ്ര – റെയില്‍വേ ബജറ്റുകള്‍ ഒന്നിച്ചാക്കിയതു കൂടി പരിഗണിച്ചു ധനകാര്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തുകയും റെയില്‍വേയുടെ പെന്‍ഷന്‍ ബാധ്യത ഭാഗീകമായെങ്കിലും ധനകാര്യ മന്ത്രാലയം ഏറ്റെടുക്കുന്ന സാഹചര്യമുണ്ടാകണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ബിജു ജനതാദള്‍ എംപി ഭര്‍തുഹരി മെഹ്താബ് അധ്യക്ഷനായ സമിതിയാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *