ട്രെയിലറില്‍ ഗാനരചയിതാവിന്റെ പേരു വെളിപ്പെടുത്തിയില്ല; മാപ്പ് ചോദിച്ച്‌ അജയ് ദേവ്ഗണ്‍

കാജോള്‍ ചിത്രം ഹെലികോപ്റ്റര്‍ ഈലയുടെ ട്രെയിലറില്‍ ഗാനരചയിതാവിന്റെ പേരു വെളിപ്പെടുത്താത്തതില്‍ മാപ്പ് ചോദിച്ച്‌ നിര്‍മാതാവ് അജയ് ദേവ്ഗണ്‍. കാജോളിന്റെ 44-ാം ജന്മദിനത്തിലായിരുന്നു ട്രെയിലര്‍ പുറത്തുവിട്ടത്. ഗാനരചയിതാവ് സ്വാനന്ത് കിര്‍കിരയുടെ പേരാണ് അജയ് ട്രെയിലറില്‍ ഉള്‍പ്പെടുത്താതിരുന്നത്. ട്വിറ്ററിലൂടെ അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തു.

പ്രദീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാഷണല്‍ അവാര്‍ഡ് വിന്നിങ് ആക്ടര്‍ റിധി സെന്‍ കാജോളിന്റെ മകന്റെ വേഷത്തിലെത്തുന്നുണ്ട്.
കാജോള്‍ അമ്മയുടെയും നല്ലൊരു ഗായികയുടെയും വേഷത്തിലാണ് എത്തുന്നത്. അമ്മ അവരുടെ ഏകമകനെ വളര്‍ത്താന്‍ അവളുടെ എല്ലാ സ്വപ്നങ്ങളും ഉപേക്ഷിക്കുന്നു.

സംരക്ഷകയായ അമ്മ മകന്റെ സ്വകാര്യതയില്‍ കടന്നുകയറാന്‍ മകന്‍ പഠിക്കുന്ന കോളേജില്‍ ചേരാന്‍ തീരുമാനിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തില്‍. കാജോളിനും റിധിക്കും പ്രേക്ഷകരെ കൈയിലെടുക്കാന്‍ കഴിയുമെന്നത് തീര്‍ച്ച. ചിത്രം സെപ്റ്റംബര്‍ 7ന് തിയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *