ഡേവിഡ് ബെക്കാമിന് യുവേഫ പ്രസിഡന്റ്സ് അവാര്‍ഡ്

ലണ്ടന്‍: മുന്‍ ഇംഗ്ളണ്ട് നായകന്‍ ഡേവിഡ് ബെക്കാമിന് യുവേഫ പ്രസിഡന്റ്സ് അവാര്‍ഡ്. ഫുട്ബോളിനായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ നല്‍കുന്ന അവാര്‍ഡാണിത്. ബെക്കാം നടത്തിയ സാമൂഹിക സേവനങ്ങളും ഫുട്ബോളിനായി നല്‍കിയ സമഗ്ര സംഭാവനകളും കൂടി പരിഗണിച്ചാണ് യുവേഫ ഈ അവാര്‍ഡ് നല്‍കുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, ലാ ഗാലക്സി, എ സി മിലന്‍, എന്നീ ക്ലബുകള്‍ക്കായി ഇരുപത് വര്‍ഷത്തെ കരിയറില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ബെക്കാം. ഇംഗ്ളണ്ടിന് വേണ്ടി 115 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 19 ക്ലബ് ട്രോഫികളും 10 ലീഗ് ടൈറ്റിലുകലും നേടിയിട്ടുണ്ട്.1999ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ചാമ്ബ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്.

‘അദ്ദേഹത്തിന്റെ തലമുറയിലെ ഒരു യഥാര്‍ത്ഥ ഫുട്ബോള്‍ ഐക്കണ്‍ ആണ് ബെക്കാം’ യുവേഫ പ്രസിഡന്റ് അലക്സാണ്ട്ര സെഫെറിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *