അനു തന്റെ 106 കിലോ 53 കിലോയിൽ എത്തിച്ച മാജിക്ക് ഡയറ്റ് .തടികുറയ്ക്കാൻ പെടാപാട് പെടുന്നവർക്ക് പ്രചോദനം ആണ് അനു

അനുവ്ന്റെ ഡയറ്റ് ഇങ്ങനെ: ഡയറ്റ് തുടങ്ങിയതിൽ പിന്നെ ഇതുവരെ ചോറ് കഴിച്ചിട്ടേയില്ല. ചെറുപ്പം മുതലേ ചോറും മീൻകറിയുമായിരുന്നു ഇഷ്ടഭക്ഷണം. അമ്മ വച്ച മീൻകറിയുണ്ടെങ്കിൽ രാവിലെയും വൈകിട്ടും പാതിരാത്രിയിലും ചോറുണ്ണുമായിരുന്നു ഞാൻ. മിക്ക ദിവസവും കശുവണ്ടി ചേർത്തരച്ച ചമ്മന്തിയുമുണ്ടാകും. പിന്നെ സ്കൂൾ വിട്ടുവന്നാൽ പഫ് അല്ലെങ്കിൽ കട്‌ലറ്റ്. എന്നാൽ അത്ര മധുരപ്രിയമില്ലായിരുന്നു. വണ്ണം കുറയ്ക്കാനായി പ്രിയഭക്ഷണങ്ങളെയെല്ലാം മാറ്റിനിർത്തി. ചായ, കാപ്പി ഒക്കെ ഉപേക്ഷിച്ചു. പഴങ്ങളും മണ്ണിനടിയിൽ വളരുന്ന പച്ചക്കറികളും ഒഴിവാക്കി. രാവിലെ എട്ടുമണിയോടെ കൊഴുപ്പുനീക്കിയ പാലോ സോയാ പാലോ ഒരു ഗ്ലാസ്സ് കുടിക്കും. ചില ദിവസങ്ങളിൽ മൂന്ന് നാല് മുട്ടവെള്ള കഴിക്കും. അതല്ലെങ്കിൽ രണ്ട് റോബസ്റ്റ പഴം. പിന്നെ അഞ്ചു മണിക്കൂർ കഴിഞ്ഞ് ഉച്ചഭക്ഷണം

 

Leave a Reply

Your email address will not be published. Required fields are marked *