തരംഗം സൃഷ്ടിക്കാന്‍ വീണ്ടും ടൊവിനോ; പുതിയ ട്രാവല്‍ ചിത്രം അണിയറയില്‍

പുറത്തിറങ്ങുന്ന ഓരോ സിനിമയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ടൊവിനോ തോമസ്. ഗപ്പി, മായാനദി, തരംഗം, മറഡോണ എന്നീ ചിത്രങ്ങളിലെല്ലാം ടൊവിനോ അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മലയാള സിനിമയില്‍ മുഖ്യധാരയില്‍ നിന്നിട്ടുള്ള നടനാണ് ടൊവിനോ. അടുത്തിടെ പുറത്തിറങ്ങിയ ടൊവിനോ ചിത്രം മറഡോണയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അടുത്തതായി ടൊവിനോയുടെ ഒരു ട്രാവല്‍ ചിത്രമാണ് അണിയറയിലൊരുങ്ങുന്നത്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിയോയുടെ രണ്ട് പെണ്‍കുട്ടികള്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും ടൊവിനോ എത്തിയിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ ഒരു വിദേശ നായികയെയാണ് അണിയറ പ്രവര്‍ത്തകര്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇതൊരു പ്രണയ ചിത്രമായിരിക്കും. വിദേശത്തു നിന്ന് ഇന്ത്യയിലേക്കെത്തുന്ന നടിയെ നാട്ടിന്‍പുറത്ത് താമസിക്കുന്ന നായകന്‍ പ്രേമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

Leave a Reply

Your email address will not be published. Required fields are marked *