തുറിച്ച കണ്ണുകളും വികൃതരൂപവുമായി അവള്‍ വരുന്നു; പിടിയില്‍ വീഴരുത്: മുന്നറിയിപ്പുമായി വാട്‌സ്ആപ്പ്

ലോകത്താകമാനം നിരവധിപേരുടെ ദീവനെടുത്ത ബ്ലൂവെയിലിന് പിന്നാലെ മറ്റൊരു കൊലയാളി ഗെയിം കൂടി ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നു. ബ്ലൂ വെയ്‌ലിന് സമാനമായി കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിയിടുന്ന ഗെയിമായ മോമോയണ് ഇപ്പോള്‍ ആശങ്കയുണ്ടാക്കുന്നത്. വാട്‌സ്ആപ്പിലൂടെ മോമോ എന്ന അജ്ഞാതനെ ബന്ധപ്പെടാനാണ് ചലഞ്ച് ആവശ്യപ്പെടുന്നത്. തുടര്‍ന്ന് ഈ നമ്പറില്‍ നിന്ന് പേടിപ്പെടുത്തുന്ന സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും അയക്കും. തുടര്‍ന്ന് ഇവരുടെ നിര്‍ദ്ദേശങ്ങള്‍ ആത്മഹത്യയിലേക്ക് നയിക്കുമെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

തുറിച്ച കണ്ണുള്ള വികൃതരൂപമായ പെണ്‍കുട്ടിയുടെ ചിത്രത്തോടെയാണ് ഗെയിം ആരംഭിക്കുന്നത്. ജാപ്പനീസ് കലാകാരനായ മിദോറി ഹയാഷിയുടെ പ്രശസ്തമായ ചിത്രമാണിത്. എന്നാല്‍ അദ്ദേഹത്തിന് ഈ ഗെയിമുമായി ബന്ധമില്ലെന്നാണ് സൂചന. ലാറ്റിനമേരിക്കാന്‍ രാജ്യങ്ങളില്‍ ഗെയിം ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം അര്‍ജന്റീനയില്‍ നിന്ന് പന്ത്രണ്ട് വയസുകാരി ആത്മഹത്യ ചെയ്തിരുന്നു. ഇത് ഗെയിമിന്റെ സ്വാധീനത്തിലാണോ എന്ന് പരിശോധിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം ഒരു ഗെയിം പ്രചരിക്കുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി വാട്‌സ്ആപ്പ് രംഗത്തെത്തി. ഉപഭോക്താക്കളുടെ സുരക്ഷ ഏറെ ശ്രദ്ധിക്കുന്നുണ്ടെന്നും അനാവശ്യ നമ്പറുകള്‍ ബ്ലോക്ക് ചെയ്യാന്‍ വാട്‌സ്ആപ്പില്‍ സൗകര്യമുണ്ടെന്നും അധികൃതര്‍ പ്രസ്താവനയിലൂടെ പറഞ്ഞു. സുരക്ഷിതമല്ലെന്ന് തോന്നുന്ന നമ്പറുകള്‍ തങ്ങള്‍ക്ക് അയച്ച് തരണമെന്നും വേണ്ട നടപടി സ്വീകരിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *