ദക്ഷിണാഫ്രിക്കയില്‍ മാത്രമല്ല കെനിയയിലും ഡാന്‍സ് കളിച്ച്‌ തെരേസ മെയ്‌; മൂന്ന് ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രദ്ധ നേടിയത് മുഴുവന്‍ പ്രായം വകവയ്ക്കാതെ നൃത്തം ചെയ്ത്

ന്റെ ആഫ്രിക്കന്‍ പര്യടനത്തിന്റെ അവസാന ഘട്ടമായി കെനിയയില്‍ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി അവിടെ വച്ചും ഡാന്‍സ് കളിച്ച്‌ ഏവരുടെയും കൈയടി നേടി. ഒരു പറ്റം സ്‌കൗട്ട് അംഗങ്ങള്‍ക്കൊപ്പമാണ് അവര്‍ തന്റെ പ്രശസ്തമായ മെയ്‌ബോട്ട് ചുവടുകള്‍ വച്ചിരിക്കുന്നത്. ഇന്നലെ കെനിയയിലെ യുഎന്‍ ബില്‍ഡിങ് സന്ദര്‍ശിച്ചെത്തിയ തെരേസയെ സ്വീകരിക്കാന്‍ ഒരു ബാന്‍ഡിനെയും ഒരു പറ്റം ഡാന്‍സര്‍മാരെയും ഏര്‍പ്പെടുത്തിയിരുന്നു. ഈ ആഴ്ച ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തവെ തെരേസ ഒരു പറ്റം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചവിട്ടി ശ്രദ്ധ നേടിയിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മൂന്ന് ദിവസത്തെ തന്റെ ആഫ്രിക്കന്‍ സന്ദര്‍ശനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്രദ്ധ നേടിയത് മുഴുവന്‍ പ്രായം വകവയ്ക്കാതെ നൃത്തം ചെയ്തിട്ടാണ്.

കെനിയയില്‍ തന്നെ സ്വീകരിക്കാനായി ഏര്‍പ്പെടുത്തിയ ബാന്‍ഡ് പശ്ചാത്തലത്തില്‍ മുഴങ്ങുമ്ബോള്‍ തെരേസ സ്‌കൗട്ടുകളുടെ ചലനങ്ങളെ അനുകരിച്ചാണ് അതിനൊപ്പം ചുവട് വച്ചിരുന്നത്. നൃത്തം അവസാനിപ്പിച്ചതിന് ശേഷം പ്ലാസ്റ്റിക് എങ്ങനെ പുനരുപയോഗം ചെയ്യണമെന്ന് വിശദീകരിക്കാനും തെരേസ സമയം കണ്ടെത്തിയിരുന്നു. ബോളുകള്‍, പാവകള്‍, ഡോള്‍സ് ഹൗസ്, ഡ്രസ് റാക്കറ്റ്, ടെന്നീസ് റാക്കറ്റ്, തുടങ്ങിയവയില്‍ എത്തരത്തിലാണ് ബാഗുകള്‍, ബോട്ടിലുകള്‍ തുടങ്ങിയവ തങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്നതെന്ന് പ്രദേശവാസികള്‍ കാണിച്ച്‌ കൊടുത്തപ്പോള്‍ തെരേസ താല്‍പര്യത്തോടെ ചിരിക്കുന്നുണ്ടായിരുന്നു.

തുടര്‍ന്ന് തെരേസ ഒരു ബോള്‍ ഒമ്ബത് പ്ലാസ്റ്റി ബോട്ടിലുകളിലേക്ക് എറിയുകയും ചെയ്തിരുന്നു. തെരേസയുടെ ഏറ്റവും പുതിയ ഡാന്‍സ് വീഡിയോയെ ട്വിറ്റര്‍ യൂസര്‍മാര്‍ സൂക്ഷ്മമായിട്ടാണ് വിലയിരുത്തിയിരിക്കുന്നത്. തെരേസ തന്റെ പ്രശസ്തമായ റോബോട്ട് ഡാന്‍സ് സെലിബറേഷന്‍ ചെയ്യുമ്ബോള്‍ അവര്‍ പീറ്റര്‍ ക്രൗച്ചിനെ പോലെയാണുള്ളതെന്നാണ് നിരവധി ട്വിറ്റര്‍ യൂസര്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ബ്രെക്സിറ്റിന് ശേഷം ബ്രിട്ടനും ആഫ്രിക്കയും തമ്മിലുള്ള വ്യാപാരം ത്വരിതപ്പെടുത്തുന്ന വിധത്തിലുള്ള ചര്‍ച്ചകള്‍ നടത്താന്‍ മൂന്ന് ദിവസത്തെ തന്റെ പര്യടനത്തിനിടെ തെരേസയ്ക്ക് സാധിച്ചിട്ടുണ്ട്.

കെനിയയുമായി സുരക്ഷ, വ്യാപാരം തുടങ്ങിയ കാര്യങ്ങളിലുള്ള ബന്ധം ഇനിയും എത്രത്തോളം ശക്തിപ്പെടുത്താമെന്ന വിഷയം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ ഇന്നലെ തെരേസ നടത്തിയിരുന്നു. ചര്‍ച്ചക്ക് ശേഷം കെനിയന്‍ പ്രസിഡന്റ് ഉഹുറു കെന്യാട്ടയ്ക്കൊപ്പം നിര്‍ണായകമായ പത്രസമ്മേളനത്തിലും തെരേസ പങ്കെടുത്തിരുന്നു. മറ്റ് രാജ്യങ്ങളുമായി വ്യാപാരക്കരാറുണ്ടാക്കുന്നതിനുള്ള സ്വാതന്ത്ര്യം ബ്രിട്ടന് ഉറപ്പാക്കിക്കൊണ്ടുള്ള ഒരു നല്ല ബന്ധം യൂറോപ്യന്‍ യൂണിയനുമായി കാത്ത് സൂക്ഷിക്കുന്നതിനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്ന് ആഫ്രിക്കന്‍ പര്യടനത്തിനിടെ തെരേസ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *