ദില്‍ബര്‍ സുന്ദരി കായംകുളം കൊച്ചുണ്ണിയിലൂടെ മലയാളത്തിലേക്ക്

ത്യമേവ ജയതേ എന്ന ജോണ്‍ അബ്രഹാം ചിത്രത്തിലെ ദില്‍ബര്‍ എന്ന ഗാനം സോഷ്യല്‍ മീഡിയയിലും മറ്റും തരംഗമായി മാറിയിരുന്നു. യൂട്യൂബില്‍ 350 മില്യണ്‍ വ്യൂസാണ് ഗാനം നേടിയത്. കനേഡിയന്‍ മോഡല്‍ നോറ ഫത്തേഹിയാണ് ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇപ്പോള്‍ ഈ സുന്ദരി നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയിലൂടെ മലയാളത്തിലേക്ക് എത്തുകയാണ്. കൊച്ചുണ്ണിയിലെ പാട്ടിന്റെ ദൃശ്യങ്ങളിലൂടെയാണ് നോറ ചുവടുകളുമായി എത്തുന്നത്. ലക്ഷങ്ങള്‍ മുടക്കി ചിത്രീകരിക്കുന്ന ഗാനം തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ ചിത്രീകരണം ഗോവയിലെ സെറ്റില്‍ പുരോഗമിക്കുകയാണ്.

കനേഡിയന്‍ ഡാന്‍സറും മോഡലുമായ നോറ ബോളിവുഡ്, സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ നിറ സാന്നിദ്ധ്യമാണ്. സൂപ്പര്‍ഹിറ്റ് ചിത്രം ബാഹുബലിയിലെ മനോഹരി എന്ന ഗാനത്തിലൂടെ സൗത്ത് ഇന്ത്യ കീഴടക്കിയിരുന്നു. ബിഗ് ബോസ് 9 ഹിന്ദി പതിപ്പില്‍ മത്സരാര്‍ത്ഥി ആയിരുന്നെങ്കിലും പുറത്തായി.

റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ഈ ചരിത്ര സിനിമയില്‍ ഇത്തിക്കര പക്കി എന്ന അതിഥി താരമായാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിവിന്‍പോളിയുടെ കരിയറിലെ ഏറ്റവും കൂടുല്‍ മുതല്‍മുടക്കുള്ള ചിത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 18 സംഘട്ടന രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. ചിത്രത്തിന്റെ ഷൂട്ടിംഗ് 161 ദിവസങ്ങളെടുത്താണ് പൂര്‍ത്തിയാക്കിയത്. ശ്രീലങ്കയിലും ഗോവയിലും മംഗലാപുരത്തുമായുമെല്ലാമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *