ദീലിപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ ഒടുവില്‍ നയം വ്യക്തമാക്കി നിവിന്‍ പോളി

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിക്കൂട്ടിലായ ദിലീപിനെ തിരിച്ചെടുക്കാനുള്ള എ.എം.എം.എയുടെ തീരുമാനം സംഘടനയിലെ ഒരു അംഗമെന്ന നിലയില്‍ താന്‍ അംഗീകരിക്കുന്നതായി നിവിന്‍ പോളി. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം വിവാദമായ സാഹചര്യത്തില്‍ പിന്നീട് നടന്ന ചര്‍ച്ചകളില്‍ നിന്നൊഴിഞ്ഞു നിന്നതിനെപ്പറ്റി ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് നിവിന്‍ പോളി തന്റെ നയം വ്യക്തമാക്കിയത്.

ഞാന്‍ ”എ.എം.എം.എ’യുടെ ഒരു അംഗമാണ്. മീറ്റിംഗുകളിലെല്ലാം പങ്കെടുക്കാറുമുണ്ട്. ഒരു അംഗമെന്ന നിലയില്‍ അവരുടെ തീരുമാനങ്ങളെ അംഗീകരിക്കുകയും അത് ശരിയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഞാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒരു അംഗമല്ല. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ തനിക്കാവില്ലെന്നും നിവിന്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ അമ്മയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. എന്നാല്‍ പിന്നീട് കഴിഞ്ഞ മാസം കൂടിയ ജനറല്‍ ബോഡി അദ്ദേഹത്തെ പുറത്താക്കിയ തീരുമാനം റദ്ദാക്കിയെന്നറിയിച്ചു. ഇതാണ് വിവാദമായത്. ഡബ്ല്യൂസിസി ഇതിനെതിരെ ശക്തമായി രംഗത്തു വന്നു. ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കല്‍, രമ്യാ നമ്ബീശന്‍, തുടങ്ങിയ താരങ്ങള്‍ അമ്മയില്‍ നിന്ന് രാജിവെയ്ക്കുകയും ചെയ്തു. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂസിസി അംഗങ്ങള്‍ നല്‍കിയ കത്തില്‍ ഈ മാസം 7ന് അമ്മ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *